ബൈക്കോടിച്ച് കുട്ടി, ആര്‍.സി ഉടമക്കെതിരെ പോലീസ് കേസ്

കുടിയാന്‍മല: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്ക് ബൈക്കോടിക്കാന്‍ നല്‍കിയ ആര്‍.സി.ഉടമയുടെ പേരില്‍ പോലീസ് കേസെടുത്തു. ഇപ്പോള്‍ മാടത്തില്‍ താമസക്കാരനായ ആറളം കീഴ്പ്പള്ളി അത്തിക്കല്‍ വെളിമാനത്തെ ഇല്ലിപ്പറമ്പില്‍ വീട്ടില്‍ ജെയിംസ് അഗസ്റ്റിന്റെ(48)പേരിലാണ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം നാലിന് കുടിയാന്‍മല ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍ വാഹനപരിശോധനക്കിടയിലാണ് ചെമ്പേരി ബസ്റ്റാന്റ് … Read More

യുവതിക്ക് ശാരീകിക മാനസിക പീഡനം- ഭര്‍ത്താവിനും ബന്ധുവിനുമെതിരെ കേസ്‌

പരിയാരം: ഭര്‍ത്താവും ബന്ധുവായ യുവതിയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു, പരിയാരം ഓറഞ്ച് സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെ പ്രിയ നിവാസില്‍ എ.പ്രിയയുടെ(27)പരാതിയിലാണ് കേസ്. ഭര്‍ത്താവ് പരിയാരം തിരുവട്ടൂര്‍ പുളിയൂലിലെ മടക്കര വീട്ടില്‍ അനൂപ് പാണക്കാകന്‍(39), ബന്ധു അനില(37) എന്നിവര്‍ക്കെതിരെയാണ് … Read More

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി ടെക്‌നീഷ്യന്‍ ഇല്ല, പുറത്തുനിന്ന് വരും-ഫീസ്-100 രുപ.

തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ഇ.സി.ജി മെഷീന്‍ ഉണ്ട്; പക്ഷെ, ടെക്‌നീഷ്യന്‍ ഇല്ല. ആശുപത്രിക്ക് പുറത്തെ സ്വകാര്യ ഇ.സി.ജി ലാബിലെ ടെക്‌നീഷ്യനാണ് താലൂക്ക് ആശുപത്രിയില്‍ ഇ.സി.ജി എടുക്കുന്നത്. ഇയാള്‍ക്ക് രോഗി 100 രൂപ ഫീസ് നല്‍കണം. മാസങ്ങളായി ഇത് തുടരുകയാണ്. … Read More

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍

തളിപ്പറമ്പ്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 23 കുപ്പി മദ്യവുമായി യുവാവ് പിടിയില്‍. ചെങ്ങളായി മുയാലംതട്ട് സ്വദേശി അഭിലാഷ്(45)ആണ് പിടിയിലായത്. തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് മലപ്പട്ടവും സംഘവും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മന്നയില്‍ … Read More

എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീസുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ വെടിതീര്‍ന്നോ?

കണ്ണൂര്‍: എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീസുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ വെടിതീര്‍ന്നോ? പെന്‍ഷന്‍ ഇപ്പോള്‍ രണ്ടു മാസം കുടിശികയാണ്. ബി.പി.എല്‍ കുടുംബങ്ങളിലെ മറ്റ് സാമൂഹ്യ പെന്‍ഷനുകള്‍ ഒന്നും വാങ്ങാത്ത 35 വയസിനും 60 വയസിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം … Read More

മദ്യപിച്ച് ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസ്.

തളിപ്പറമ്പ്: മദ്യപിച്ച് മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തില്‍ ഓട്ടോറിക്ഷ ഓടിച്ച ഡ്രൈവറുടെ പേരില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു. കരിമ്പം തൈക്കണ്ടി വീട്ടില്‍ ടി.മോഹനന്‍(61)ന്റെ പേരിലാണ് കേസ്. ഇന്നലെ(മെയ്-18) വൈകുന്നേരം 5.45 ന് മാന്തംകുണ്ട് പ്രിയങ്ക ബ്രെഡ് കമ്പനിക്ക്‌സമീപം വെച്ചാണ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ പോലീസ് … Read More

അന്തര്‍ രാഷ്ടീയ ഹിന്ദു പരിഷത്ത്(AHP) കണ്ണൂര്‍ ജില്ല കാര്യക്കര്‍ത്താ ബൈഠക്ക്

തളിപ്പറമ്പ്: അന്തര്‍ രാഷ്ടീയ ഹിന്ദു പരിഷത്ത്(AHP) കണ്ണൂര്‍ ജില്ല കാര്യക്കര്‍ത്താ ബൈഠക്ക്തളിപ്പറമ്പ് ഫുഡ് ഹൗസ് ഹാളില്‍ നടന്നു. എ.എച്ച്.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഹരിപാലോട് ഉദ്ഘാനം നിര്‍വ്വഹിച്ചു. ഡോ ശാന്തി ധനഞ്ജയന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മീഡിയ കോ-ഓര്‍ഡിനേറ്റര്‍പി.കെ. ബൈജു, രാഷ്ട്രീയ … Read More

രാസലഹരിക്കെതിരെ കുട്ടികള്‍ ജാഗരൂകരാവണം–മാര്‍ട്ടിന്‍ ജോര്‍ജ്ജ്–ദ്വിദിന സഹവാസ ക്യാമ്പ്-കുട്ടിക്കൂട്ടം ആരംഭിച്ചു.

ചെറുപുഴ: രാസലഹരികള്‍ക്ക് അടിമപ്പെടാതെ സ്വഭാവശുദ്ധിയുള്ളവരായി വളരാന്‍ പുതുതലമുറ ജാഗരൂകരാവണമെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു. ജവഹര്‍ ബാല്‍ മഞ്ച് ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പ് – കുട്ടിക്കൂട്ടം ചെറുപുഴ ജാനകി മെമ്മോറിയല്‍ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. … Read More

ജാമ്യമില്ലാതെ 20 ലക്ഷം രൂപ വരെ വായ്പ, സ്ത്രീകള്‍ക്ക് പ്രത്യേക കിഴിവ്; അറിയാം മുദ്ര യോജനയുടെ പ്രയോജനങ്ങള്‍

കൂടുതല്‍ പേരെ സംരംഭക ലോകത്ത് എത്തിക്കാന്‍ ലക്ഷ്യമിട്ട് 2015 ഏപ്രില്‍ എട്ടിനാണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. കൂടുതല്‍ പേരെ സംരംഭക ലോകത്ത് എത്തിക്കാന്‍ ലക്ഷ്യമിട്ട് 2015 ഏപ്രില്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. കോര്‍പറേറ്റിതര – കൃഷിയിതര … Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ … Read More