മുളക്‌കൊടിയാനിക്കല്‍ പരേതനായ എം.എ.അഗസ്റ്റിന്റെ ഭാര്യ പി.വി.അന്നക്കുട്ടി(81)നിര്യാതയായി.

കരുവഞ്ചാല്‍: കരുവഞ്ചാലിലെ മുളക്‌കൊടിയാനിക്കല്‍ പരേതനായ എം.എ.അഗസ്റ്റിന്റെ ഭാര്യ പി.വി.അന്നക്കുട്ടി(81)നിര്യാതയായി. മക്കള്‍: ജയ, മായ. മരുമക്കള്‍: ജയിംസ് കാരുവേലില്‍, സാജന്‍ കൊല്ലപ്പള്ളില്‍. കൊച്ചുമക്കള്‍: ജെഫ്, ജിസ, ലിന്റ, സിന്റ. സഹോദരങ്ങള്‍: ഡോ.പി.വി.ജോര്‍ജ്(ഐ.എം.എ മുന്‍ ദേശീയ പ്രസിഡന്റ്), പരേതരായ അച്ചാമ്മ നെടുംപള്ളില്‍, ഡെയ്‌സി രണ്ടുപ്ലാക്കല്‍, … Read More

വീട്ടിലെ സ്റ്റോര്‍റൂമിന് തീപിടിച്ചു, മുക്കാല്‍ലക്ഷം നഷ്ടം.

തളിപ്പറമ്പ്: വീട്ടിലെ സ്റ്റോര്‍റൂമിന് തീപ്പിടിച്ചു, മുക്കാല്‍ലക്ഷം രൂപയുടെ നഷ്ടം. ധര്‍മ്മശാല-അഞ്ചാംപീടിക റോഡില്‍ ചിത്രഗേറ്റിന് സമീപത്തെ സജേഷ് കുന്നില്‍ എന്നയാളുടെ വീട്ടിലെ സ്റ്റോര്‍ റൂമിനാണ് വെള്ളിയാഴ്ച്ച രാത്രി 11.45 ന് തീപിടിച്ചത്. സ്റ്റോറില്‍ സൂക്ഷിച്ച സാധനങ്ങള്‍, കബോഡ്, ഫാന്‍, സ്വിച്ച് ബോര്‍ഡ്, ടൈല്‍സ് … Read More

മൂത്തേടത്ത് എച്ച്.എസ്.എസില്‍ 37 അധ്യാപകരുടെ നിയമനം അംഗീകരിക്കാന്‍ ഹൈക്കോടതി ഉത്തരവ്

തളിപ്പറമ്പ്: ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ 37 അധ്യാപകരുടെ നിയമനം തടഞ്ഞതിനെതിരെ ഹൈക്കോടതിയുടെ ഇടപെടല്‍. തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഒഴിച്ചിടാന്‍ നിര്‍ദ്ദേശിച്ച ഒഴിവുകള്‍ ഒഴിച്ചിട്ടിട്ടും 37 അധ്യാപകരുടെ നിയമനം അംഗീകരിക്കാത്തതിനെതിരെ സ്‌ക്കൂള്‍ മാനേജര്‍ അഡ്വ വിനോദ് രാഘവന്‍ … Read More

മനുഷ്യനും പ്രകൃതിയും ദൈവവും തമ്മിലുള്ള ബന്ധമാണ് സനാതന ധര്‍മ്മം-വിജയ് നീലകണ്ഠന്‍.

പരിയാരം: മനുഷ്യനും പ്രകൃതിയും ദൈവവും തമ്മിലുള്ള ബന്ധമാണ് സനാതന ധര്‍മ്മം. ഈ ബന്ധത്തെ പൂര്‍ണ്ണമായി കണ്ട സംസ്‌കാരമാണ് ഭാരത സംസ്‌കാരം. പരിസ്ഥിതി ധാര്‍മ്മികത, സനാതന ഗ്രന്ഥങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണ്, അവയില്‍ മിക്കതും പരിസ്ഥിതി സംരക്ഷണത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥയ്ക്കും വേണ്ടിയുള്ള സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് … Read More

നടക്കുന്നത് വഖഫ് സ്വത്ത് അല്ലാതാക്കി മാറ്റാനുള്ള ലീഗിന്റെ ശ്രമം: എം വി ജയരാജന്‍

തളിപ്പറമ്പ്: ബിജെപി കൊണ്ടുവന്ന കരിനിയമത്തിന്റെ മറവില്‍ വഖഫ് സ്വത്തുക്കള്‍ വഖഫ് അല്ലാതാക്കി മാറ്റാനാണ് മുസ്ലീംലീഗ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.വി.ജയരാജന്‍. സര്‍സയ്യിദ് കോളേജ് സ്ഥിതിചെയ്യുന്ന തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ 25 ഏക്കര്‍ ഭൂമി കൈക്കലാക്കാനുള്ള കോളേജ് മാനേജ്മെന്റിന്റെ ശ്രമത്തിനെതിരെ തളിപ്പറമ്പ് … Read More

കൈതപ്രം രാധാകൃഷ്ണന്‍ വധം-തോക്ക് നല്‍കിയ പ്രതി കൂടി അറസ്റ്റിലായി.

പരിയാരം: കൈതപ്രത്തെ പ്രാദേശിക ബി.ജെ.പി നേതാവ് കെ.കെ.രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടില്‍ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്.എച്ച്.ഒ. എം.പി.വിനീഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ കെ.എല്‍-60 എ 3401 ആള്‍ട്ടോ കാറും … Read More

പരിയാരത്ത് തൂങ്ങിമരിച്ച കൂനമ്മാക്കല്‍ കുര്യന്റെ ശവസംസ്‌ക്കാരം നാളെ ഏപ്രില്‍-19 ന്

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ച ഉളിക്കല്‍ വട്യാംതോട് പുറവയല്‍ വായന്നൂരിലെ കൂനമ്മാക്കല്‍ വീട്ടില്‍ കെ.ജെ.കുര്യന്റെ (71) മൃതദേഹം നാളെ(ഏപ്രില്‍-19) രാവിലെ 10 ന് പുറവയല്‍ സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. ഇന്നലെ ഉച്ചക്ക്ശേഷം 2.30 ന് … Read More

നീണ്ട 62 വര്‍ഷങ്ങള്‍ക്ക് ശേഷം പുസ്തകങ്ങളുമായി അവര്‍ വീണ്ടും മുത്തേടത്തില്‍.

തളിപ്പറമ്പ്: നീണ്ട 62 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സ്ക്കൂളിലെത്തി നൂറോളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സ്‌ക്കൂള്‍ലൈബ്രറിക്ക് സംഭാവന ചെയ്തു. 1963 എസ്.എസ്.എല്‍.സി ബാച്ചിന്റെ പന്ത്രണ്ടാമത് സംഗമം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.എ.ദേവിക ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയുടെ മുഖ്യ സംഘാടകന്‍ എ.പത്മനാഭന്‍ … Read More

മരണവീട്ടില്‍ മദ്യപിച്ച് ബഹളം ചോദ്യം ചെയ്ത യുവാവിന് കുത്ത്.

ആലക്കോട്: മരണവീട്ടില്‍ മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഉദയഗിരി പൂവന്‍ചാലിലെ പുതുശേരി വീട്ടില്‍ പി.എന്‍.നിധിന്‍(38)നാണ് കുത്തേറ്റത്. 13 ന് രാത്രി 7.30 നായിരുന്നു സംഭവം. പൂവന്‍ചാലിലെ ബാബു മാങ്ങാട് അംഗനവാടിക്ക് സമീപം നിധിനെ തടഞ്ഞുനിര്‍ത്തി കത്തിവിശിയപ്പോള്‍ നെഞ്ചത്ത് മുറിവേറ്റുവെന്നാണ് … Read More

ഉളിക്കല്‍ വട്യാംതോട് സ്വദേശി പരിയാരം മദര്‍ടൂറിസ്റ്റ്‌ഹോമില്‍ തൂങ്ങിമരിച്ചു.

പരിയാരം: വയോധികന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ തൂങ്ങിമരിച്ചു. ഉളിക്കല്‍ വട്യാംതോട് പുറവയല്‍ വായന്നൂരിലെ കൂനമ്മാക്കല്‍ വീട്ടില്‍ കെ.ജെ.കുര്യന്‍(71)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക്‌ശേഷം 2.30 ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് സമീപത്തെ മദര്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത കുര്യനെ രാത്രി 9.50 … Read More