തീയക്ഷേമസഭയെ അനുകൂലിച്ച് സംസാരിച്ചതിന് വീട് അടിച്ചുതകര്‍ത്തു.

പരിയാരം: തീയക്ഷേമസഭയെ അനുകൂലിച്ച് സംസാരിച്ചതിന് അക്രമിസംഘം വീടുകയറി ആക്രമം നടത്തി, സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ പരിയാരം പോലീസ് കേസെടുത്തു. ആറത്തിപ്പറമ്പിലെ രതീഷ്, കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കാരാട്ടെ കുന്നപ്പട വീട്ടില്‍ കെ.പ്രകാശന്റെ(52) വീടിന്റെ വരാന്തയിലെയും ബെഡ്റൂമിന്റെയും ജനല്‍ ചില്ലുകളാണ് ആക്രമികള്‍ … Read More

തളിപ്പറമ്പിലെ യൂത്ത് കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രജീഷ് കൃഷ്ണന്‍

തളിപ്പറമ്പ്: പ്രജീഷ് കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം ഭാരവാഹിയായ പ്രജീഷിന് ജില്ലാ കമ്മറ്റി പുതിയ ചുമതല നല്‍കിയിരിക്കയാണ്. കെ.എസ്.യു തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റായി നേതൃനിരയിലേക്ക് വന്ന ഇദ്ദേഹം നിലവില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ … Read More

ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യയെ പീഡിപ്പിച്ച ഭര്‍ത്താവിനെതിരെ കേസ്.

പയ്യന്നൂര്‍: ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ഭാര്യയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ഭര്‍ത്താവിന്റെ പേരില്‍ പോലീസ് കേസെടുത്തു. കൊടക്കാട് വെള്ളച്ചാലിലെ എടച്ചേരി വീട്ടില്‍ എം.ദിവ്യയുടെ(35) പരാതിയിലാണ് ഭര്‍ത്താവ് കൊഴുമ്മല്‍ പെരളത്തെ വിനീഷിന്റെ പേരില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. 2023 മാര്‍ച്ച് 19 ന് … Read More

ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു

പരിയാരം: ജോലിക്ക് പോയ യുവതി തിരികെ വന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു. പാണപ്പുഴ ഭൂദാനത്തെ പുതിയ വീട്ടില്‍ പി.വി.രാജീവന്റെ മകള്‍ പി.വി.അതുല്യ(24)നെയാണ് കാണാതായത്. 10 ന് രാവിലെ 7.50 ന് പയ്യന്നൂരിലെ ജോലിസ്ഥലത്തേക്ക് പോയ അതുല്യ തിരികെ വന്നില്ലെന്ന അമ്മ … Read More

മനയത്ത് തെക്കയില്‍ എം.ടി.കരുണാകരന്‍ നിര്യാതനായി

നാറാത്ത്: മനയത്ത് തെക്കയില്‍ ഗുരുമഠം കാരണവരും തളിപ്പറമ്പ് രാജീവ് ജ്വല്ലറി ഉടമയുമായ നാറാത്ത് ഓണപ്പറമ്പ രൂപരേഖയില്‍ എം.ടി.കരുണാകരന്‍(88)നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കള്‍: രാജീവന്‍, രാജേഷ്, രേഖ, രൂപ. മരുമക്കള്‍: രത്‌നാകരന്‍ (മാങ്ങാട്), ശ്രീകുമാര്‍ (എടക്കാട്), ആരതി (മംഗലാപുരം), സംജ (കൂത്തുപറമ്പ്). സഹോദരങ്ങള്‍: … Read More

വിജയ് നീലകണ്ഠന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

തളിപ്പറമ്പ്: ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് വിജയ് നീലകണ്ഠന്‍ അര്‍ഹനായി. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1952-ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്. രാജ്യത്ത് … Read More

പരിയാരത്ത് കഞ്ചാവും കഞ്ചാവ് വലിയന്‍മാരും

പരിയാരം: കഞ്ചാവ് സിഗിരറ്റ് വലിക്കവെ രണ്ടുപേര്‍ പരിയാരം പോലീസിന്റെ പിടിയിലായി. പരിയാരം കോരന്‍പീടികയിലെ ശിവം വീട്ടില്‍ ശിവപ്രസാദിന്റെ മകന്‍ എന്‍.വിഷ്ണുപ്രസാദ്(24)നെ ഇന്ന് പുലര്‍ച്ചെ 1.15 ന് അലക്യംപാലത്തിന് സമീപം വെച്ചും, പരിയാരം സ്‌ക്കൂളിന് സമീപം മുരളികയില്‍ മനോജിന്റെ മകന്‍ എം.പി.ജിഷ്ണു(24)നെ ഇന്ന് … Read More

മഴൂര്‍ ഗവ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ വാച്ചാപ്പുറത്ത് ആയിശ (77) നിര്യാതയായി

പൂമംഗലം: മഴൂര്‍ ഗവ.എല്‍.പി സ്‌ക്കൂളിന് സമീപത്തെ വാച്ചാപ്പുറത്ത് ആയിശ (77) നിര്യാതയായി. തിരുവട്ടൂരിലെ പരേതനായ പി.എം. അബ്ദുള്‍ അസീസിന്റെ ഭാര്യയാണ്. മക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, റസിയ, മുഹമ്മദലി, അബ്ദുള്‍ ഖാദര്‍, അഷ്‌ക്കര്‍ (റിയാദ്)താഹിറ. മരുമക്കള്‍: സൈനബ (പെരുമളാബാദ്), അബ്ദുള്‍ കരീം … Read More

മയക്കുമരുന്നുകള്‍ക്കെതിരെ നടപടി ഊര്‍ജ്ജിതം തളിപ്പറമ്പില്‍ 12 മുന്‍ കുറ്റവാളികള്‍ കസ്റ്റഡിയില്‍

തളിപ്പറമ്പ്: മയക്കുമരുന്നുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസ് നടപടികള്‍ ശക്തമാക്കി. ഇന്ന് 12 മുന്‍ കുറ്റവാളികളെ പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. ഇവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി. … Read More

ശ്രീലക്ഷ്മിയെയും കുഞ്ഞിനേയും കാണാതായി അന്‍സീറിനോടൊപ്പം പോയെന്ന്- ഭര്‍ത്താവ് മുഹമ്മദ് സ്വാലിഹ് പരാതി നല്‍കി.

തളിപ്പറമ്പ്: യുവതിയേയും ഒരുവയസുള്ള മകനേയും കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. കാഞ്ഞിരങ്ങാട്ടെ സതീഷ്‌കുമാറിന്റെ മകള്‍ തൊടിയില്‍ വീട്ടില്‍ ശ്രീലക്ഷ്മി(21)നെയും മകനേയുമാണ് ഇന്നലെ ഉച്ചക്ക് 12 ന് കാണാതായത്. കോളേജിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ ശ്രീലക്ഷ്മി തിരികെ വന്നില്ലെന്നും അന്‍സീര്‍ എന്നയാളോടൊപ്പം … Read More