പരിയാരം പളുങ്ക് ബസാര്‍ കവര്‍ച്ച: ഏഴ് മാസമായിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ്

പരിയാരം: ചിതപ്പിലെ പൊയില്‍ പളുങ്കു ബസാറിലെ കവര്‍ച്ച നടന്നിട്ട് ഏഴുമാസം. പോലീസ് ഇരുട്ടില്‍ തപ്പുന്നു .കഴിഞ്ഞവര്‍ഷം സപ്തംബര്‍ 29 ന് രാത്രി നബിദിനാഘോഷത്തിനായി വീട്ടുകാര്‍ പള്ളിയില്‍ പോയപ്പോഴാണ് പ്രവാസിയായ മാടാളന്‍ അബ്ദുള്ളയുടെ വീട്ടില്‍ കവര്‍ച്ച നടന്നത് വീടിന്റെ പിറക് വശത്തെ ജനലിന്റെ … Read More

അണുവിമുക്തി-പുസ്തകപ്രകാശനം ഇന്ന്-

പരിയാരം: അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി രചിച്ച കൈപ്പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അണുവിമുക്തി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കൂടുതല്‍ ബോധവല്‍ക്കരിക്കരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അണുവിമുക്തി വിഭാഗം മേധാവി മല്ലേശന്‍ വടിവേല്‍ … Read More

മാധ്യമസ്വാതന്ത്ര്യ ദിനത്തില്‍ തോമസ് അയ്യങ്കാനാലിനെ ആദരിച്ചു.

തളിപ്പറമ്പ്: മലയോരത്തിന്റെ മാധ്യമ സകലകലാവല്ലഭന്‍ തോമസ് അയ്യങ്കാനായിലിനെ കേരളാ ജേര്‍ണലിസ്റ്റഅസ് യൂണിയന്റെ ആദരം. കെ.ജെ.യു 24-ാം വാര്‍ഷികാഘോഷത്തിന്റെയും സ്വതന്ത്ര മാധ്യമപ്രവര്‍ത്തക ദിനാഘോഷത്തിന്‍രെയും ഭാഗമായിട്ടാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ … Read More

സ്വതന്ത്ര മാധ്യമദിനാചരണത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു- ഐ.ജെ.യു ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബുതോമസ്.

തളിപ്പറമ്പ്: മാധ്യമ സ്വാതന്ത്ര്യദിനാചരണത്തിന് ഇന്നത്തെ കാലത്ത് പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്ന് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(ഐ.ജെ.യു)ദേശീയ നിര്‍വ്വാഹകസമിതി അംഗം ബാബു തോമസ് പറഞ്ഞു. കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍(കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി തളിപ്പറമ്പ് അറഫാത്ത് ടൂറിസ്റ്റ്‌ഹോം ഹാളില്‍ സംഘടിപ്പിച്ച ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു … Read More

കുറ്റൂര്‍ മഹാദേവ ക്ഷേത്ര ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മാതമംഗലം:പുറച്ചേരി കേശവതീരം ആയുര്‍വേദ ഗ്രാമം കുറ്റൂരില്‍ നിര്‍മ്മിച്ചു നല്‍കിയ മഹാദേവ ക്ഷേത്രം ബസ് കാത്തിരിപ്പ് കേന്ദ്രം കേശവതീരം എം.ഡി. വെദിരമന വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.വി.സുരേഷ് അധ്യക്ഷത വഹിച്ചു. പി.പി.വിജയന്‍, വി.എം.എന്‍.നമ്പീശന്‍, സനല്‍കുമാര്‍, കെ.ഷീബ, കെ.പി.രാധ, കെ.പി.തമ്പാന്‍, … Read More

പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച.

പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച. ഇന്ത്യന്‍ കോഫിഹൗസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലെ റൂഫിംഗ്ഷീറ്റ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 25,000 രൂപയും 15,000 രൂപ വിലവരുന്ന വില്‍പ്പന സാധനങ്ങളും ഉള്‍പ്പെടെ 40,000 രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതായാണ് … Read More

യുവതിക്ക് പീഡനം: ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ കേസ്.

തളിപ്പറമ്പ്: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തു. മാങ്ങാട്ടുപറമ്പ് ശ്രുതിലയം വീട്ടില്‍ സുരേന്ദ്രന്‍ നായരുടെ മകള്‍ ശ്രുതി നായരുടെ(35)പരാതിയിലാണ് കേസ്. പാളിയത്ത്‌വളപ്പ് മുത്തപ്പന്‍കാവിന് എതിര്‍വശത്തെ ശ്രീനിലയത്തില്‍ സനില്‍ പത്മനാഭന്‍, പിതാവ് പത്മനാഭന്‍,  മാതാവ് സരസ്വതി, സഹോദരി സൗമ്യ എന്നിവരുടെ … Read More

കെ.പി.കുമാരന്റെ അതിഥി. @49.

      കെ.പി.കുമാരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ആദ്യത്തെ സിനിമയാണ് അതിഥി. 1975 മെയ് 2 നാണ് കൊട്ടാരക്കര, പി.ജെ.ആന്റണി, ഷീല, ബാലന്‍ കെ നായര്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ അഭിനയിച്ച അതിഥി റിലീസായത്. ഒരിക്കലും വരാത്ത അതിഥിയെ കാത്തിരിക്കുന്ന മനുഷ്യ പ്രതീക്ഷകളാണ് പ്രമേയം. … Read More

കൃത്രിമ ബില്‍ഡിംഗ് വാല്വേഷന്‍ ഉപയോഗിച്ച് ആലക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 64 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

ആലക്കോട്: എഞ്ചിനീയറിംഗ് ലൈസന്‍സും എഞ്ചിനിയേഴ്‌സ് എ സീലും വ്യാജമായി നിര്‍മ്മിച്ച് കൃത്രിമ ബില്‍ഡിംഗ് വാലുവേഷന്‍ തയ്യാറാക്കി ആലക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 64 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പരാതി. വെള്ളാട് കുട്ടിക്കരിയിലെ കൈതോട്ടുങ്കല്‍ ജമുനാ ജോസഫാണ്(28) ഇത് സംബന്ധിച്ച് ആലക്കോട് പോലീസില്‍ … Read More

വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിന് തീപിടിച്ചു, തളിപ്പറമ്പ് അഗ്നിരക്ഷാസേനയുടെ ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കി.

തളിപ്പറമ്പ്: ഗ്രീന്‍ എര്‍ത്ത് കമ്പനി ശേഖരിച്ച പ്ലാസ്റ്റിക് ശേഖരത്തിന് തീപ്പിടിച്ചു. ധര്‍മ്മശാല ആന്തൂര്‍ വ്യവസായ മേഖലയിലെ കോഴിക്കോട് സ്വദേശി മുഹമ്മദ് അര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്‌വേണ്ടി ശേഖരിച്ച വന്‍ പ്ലാസ്റ്റിക്ക് ശേഖരത്തിനാണ് ഇന്ന് രാവിലെ തീപിടിച്ചത്. വിവരമറിഞ്ഞ ഉടന്‍ തളിപ്പറമ്പ് അഗ്‌നിരക്ഷാസേന സ്റ്റേഷന്‍ … Read More