പിലാത്തറ പുത്തൂരിലെ സി.വി.പ്രിയത(36) നിര്യാതയായി.

പിലാത്തറ: പുത്തൂരിലെ സി.വി.കുഞ്ഞിരാമന്റെയും സി.വി.പ്രസന്നയുടെയും മകള്‍ സി.വി.പ്രിയത (36)നിര്യാതയായി. ഭര്‍ത്താവ്: സി.വി.ഗിരീശന്‍. (തളിപ്പറമ്പ്-ഹാര്‍ കാര്‍സ് കണ്ണൂര്‍). മക്കള്‍: നേദ്യ(വിദ്യാര്‍ത്ഥിനി,പിലാത്തറ യു.പി.സ്‌കൂള്‍), നേഹല്‍ (വിദ്യാര്‍ത്ഥി സെന്റ് മേരീസ്, വിളയാങ്കോട്). സഹോദരങ്ങള്‍: പ്രവീണ്‍(അബുദാബി), പ്രജിത(കോയിപ്ര).      

പോരില്‍ കലിയടങ്ങി പോര്‍ക്കലി-തൊഴില്‍സമരത്തിന്റെ മഹാവിജയം.

പഴയങ്ങാടി: മാടായിയിലെ ചുമട്ട് തൊഴിലാളി സമരം വിജയിച്ചു. 268 ദിവസമായി തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരമാണ് കോടതി ഉത്തരവിന്റെയും , ജില്ല ലേബര്‍ ഓഫീസറുടെയും തീരുമാനപ്രകാരം വിജയിച്ചത്. മാടായി തെരുവിലെ ശ്രീ പോര്‍ക്കലി സ്റ്റീല്‍സില്‍ സാധനങ്ങള്‍ കയറ്റിറക്കുന്നതു മായി ബന്ധപ്പെട്ടായിരുന്നു മാസങ്ങള്‍ നീണ്ട … Read More

ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ പി.പി.മാധവന്‍(82)നിര്യാതനായി.

തളിപ്പറമ്പ്: ഞാറ്റുവയല്‍ കണ്ടിവാതുക്കലിലെ പടിഞ്ഞാറേ പുരയില്‍ മാധവന്‍(82) നിര്യാതനായി. പരേതരായ നാരായണന്‍ ആചാരിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കള്‍: സജിത, സന്തോഷ്, സീമ. മരുമക്കള്‍: ലോഹിതാക്ഷന്‍ (പുതിയാപ്പറമ്പ), ധന്യ (കൂടാളി), ഗണേശന്‍ (കൊളച്ചേരിപറമ്പ). സഹോദരന്‍: ബാലന്‍ (ഞാറ്റുവയല്‍). സംസ്‌കാരം നാളെ … Read More

കാക്കാത്തോട് ബസ്റ്റാന്റ് ഇനി പാര്‍ക്കിങ്ങ് ഫീസ് കേന്ദ്രം, പേ പാര്‍ക്കിംഗ് കേന്ദ്രം കല്ലിങ്കീല്‍ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: കാക്കത്തോട് മലയോര ബസ്റ്റാന്റില്‍ ഇനി പണം കൊടുത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ ഈ സംവിധാനം വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍ അധ്യക്ഷത വഹിച്ചു. മലയോര ബസ്റ്റാന്റ് … Read More

വിളക്കിനെ കെണിയാക്കി കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം.

തളിപ്പറമ്പ്: നെല്ലിലെ പ്രധാന കീടങ്ങളായ മുഞ്ഞ, തണ്ടു തുരപ്പന്‍, ഓല ചുരുട്ടി, കുഴല്‍പ്പുഴു തുടങ്ങിവയെ നിയന്ത്രണ വിധേയമാക്കാനുള്ള സോളാര്‍ വിളക്കു കെണികള്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിക്ര പദ്ധതിയുടെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ മുങ്ങം പാടശേഖരത്തില്‍ സ്ഥാപിച്ചു. രണ്ടു ഹെക്ടര്‍ … Read More

പോലീസ് കായികമേള 4, 5 തീയതികളില്‍ മാങ്ങാട്ടുപറമ്പില്‍-ദീപശിഖാപ്രയാണം തുടങ്ങി. പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി.ജോണ്‍ ദീപശിഖ കൈമാറി.

തളിപ്പറമ്പ്: കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലാ പ്രഥമ അത് ലറ്റിക്ക് മീറ്റ് നാളെ മാങ്ങാട്ടുപറമ്പ് കെ.എ.പി. സ്റ്റേഡിയത്തില്‍ നടക്കും. രണ്ട് ദിവസത്തെ കായിക മേളയില്‍ റൂറല്‍ ജില്ലയിലെ 300 പോലീസ് സേനാംഗങ്ങള്‍ മീറ്റില്‍ പങ്കെടുക്കും. രാവിലെ 9 ന് കണ്ണൂര്‍ റേഞ്ച് … Read More

കുലുക്കിക്കുത്തി-അഞ്ചുപേരെ പോലീസ് പിടിച്ച് കുലുക്കി.

പരിയാരം: അഞ്ച് കുലുക്കിക്കുത്തുകാര്‍ അറസ്റ്റില്‍. കോത്തായി മുക്കിലെ എ.കെ.മുരളി (41), പാണച്ചിറയിലെ അബ്ദുള്‍ റഹ്‌മാന്‍ (39), ഏഴിലോട്ടെ ഷക്കീര്‍ (32), തലായിയിലെ ഷഫീഖ് (32), പുത്തൂരിലെ ജയകൃഷ്ണന്‍ (40) എന്നിവരെയാണ് എസ്.ഐ.നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി പിടികൂടിയത്. കുഞ്ഞിമംഗലം ഏഴിലോട് … Read More

കൊങ്ങായി മുസ്തഫ, പള്ളക്കന്‍ ജബ്ബാര്‍ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു.

തളിപ്പറമ്പ്: മുസ്‌ലിംയൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റും തളിപ്പറമ്പിലെ രാഷ്ട്രീയ സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന കൊങ്ങായി മുസ്തഫ, മുക്കോലയിലെ മുസ്ലിം ലീഗ് സജീവ പ്രവര്‍ത്തകനും മുന്‍ വൈറ്റ് ഗാര്‍ഡ് അംഗവുമായിരുന്ന പള്ളക്കന്‍ ജബ്ബര്‍ എന്നിവരുടെ അനുസ്മരണവും മുക്കോല … Read More

ളാവില്‍ ശിവക്ഷേത്രം-രക്ഷകരെ തേടുന്നു.

തളിപ്പറമ്പ്: അറുന്നൂറ് വര്‍ഷം പഴക്കമുള്ള ളാവില്‍ ശിവക്ഷേത്രം രക്ഷകരെ തേടുന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട തേര്‍ളായി ദ്വീപിലെ മോലോത്തുംകുന്ന് എന്നറിയപ്പെടുന്ന ദ്വീപിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതാണ് ക്ഷേത്രം. തെക്കു കിഴക്കു ഭാഗത്ത് വളപട്ടണംപുഴ ചുറ്റി ഒഴുകുന്നു. … Read More

കാര്‍ കിണറിലേക്ക് മറിഞ്ഞ് മരണപ്പെട്ട അച്ഛന്റേയും മകന്റെയും ശവസംസ്‌ക്കാരം നാളെ നടക്കും.

ആലക്കോട്: കാര്‍ കിണറിലേക്ക് മറിഞ്ഞ് മരണപ്പെട്ട അച്ഛന്റേയും മകന്റെയും ശവസംസ്‌ക്കാരം നാളെ നടക്കും. വൈകുന്നേരം നാലിന് പാത്തന്‍പാറ സെന്റ് ആന്റണീസ് പള്ളിയിലാണ് സംസ്‌ക്കാരം. ഇപ്പോള്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാളെ പോസ്റ്റ് മോര്‍ട്ടം നടത്തി … Read More