അനാര്‍ ഹുസൈന്‍(28) കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.

തളിപ്പറമ്പ്: അതിഥി തൊഴിലാളി നിര്‍മ്മാണ ജോലിക്കിടയില്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. ആസാം സ്വദേശി അനാര്‍ ഹുസൈനാണ്(28) മരിച്ചത്. ധര്‍മ്മശാല കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മ്മാണ ജോലിക്കിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ … Read More

നാലംഗ ശീട്ടുകളി സംഘം പിടിയില്‍.

തളിപ്പറമ്പ്: നാലംഗ ശീട്ടുകളി സംഘം തളിപ്പറമ്പില്‍ പിടിയില്‍. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ന് പന്നിയൂര്‍ ചെറുകരയില്‍ വെച്ചാണ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ ഇവരെ പിടികൂടിയത്. കാലിക്കടവിലെ എം.കെ.രാജീവന്‍(47), ടി.സന്തോഷ്(48), പി.ഷൈജു(47), ചെറുകരയിലെ എം.ചന്ദ്രന്‍(65) എന്നിവരാണ് പിടിയിലായത്. 4520 രൂപയും ഇവരില്‍ … Read More

റോഡ് പണി ഉടന്‍ ആരംഭിക്കണം-വ്യത്യസ്ത പ്രതിഷേധവുമായി മലയോര ജനത-

ചെമ്പന്തൊട്ടി: വ്യത്യസ്മായ പ്രതിഷേധവുമായി മലയോര ജനത ഒന്നടങ്കം റോഡിലിറങ്ങി. ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവില്‍ റോഡ് ഉടന്‍ പണി ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു മണിക്കൂര്‍ നേരം വാഹനങ്ങള്‍ റോഡിന്റെ ഇടതുവശത്ത് നിര്‍ത്തി പ്രതിഷേധിച്ചത്. കിഫ്ബിയില്‍ 48 കോടി അനുവദിച്ച റോഡ് ടെക്‌നിക്കല്‍ അനുവാദം നല്‍കി ടെണ്ടര്‍ ചെയ്ത് … Read More

മാസം മൂന്നായില്ല-തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത-36 ന്റെ കഥകഴിയുന്നു-

തളിപ്പറമ്പ്: മൂന്ന് മാസമായിട്ടില്ല, അതിനുമുമ്പേ റോഡ് പലയിടത്തും താഴ്ന്നുതുടങ്ങി. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാട-36 ലെ ഇന്നത്തെ അവസ്ഥയാണിത്. കൊട്ടിഘോഷിച്ച് ആരംഭിച്ച ഈ പദ്ധതിക്ക് 35 കോടി രൂപയാണ് ചെലവ്. റോഡ് വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തിയതില്‍ വലിയതോതില്‍ ക്രമക്കേട് നടന്നതായി ഇതിനകം തന്നെ … Read More

രണ്ട് M D M A ക്കാരെ എക്‌സൈസ് പിടിച്ചു-

തളിപ്പറമ്പ്: രണ്ട് എം.ഡി.എം.എക്കാര്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. കുറുമാത്തൂര്‍ മുണ്ടേരി സ്വദേശികളായ പൊന്‍മനേരി വീട്ടില്‍ നാരായണന്റെ മകന്‍ സി.പി.ഉദയകുമാര്‍(24), വലിയവീട്ടില്‍ രഘുനാഥിന്റെ മകന്‍ ആര്‍.വിശാഖ്(22) എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തി വരുന്ന പരിശോധനയില്‍ തളിപ്പറമ്പ് റെയിഞ്ച് എക്‌സൈസ് … Read More

എട്ട് ലക്ഷം കടംവാങ്ങി വ്യാജ ചെക്ക് നല്‍കിയ ബക്കളം സ്വദേശിക്കെതിരെ കേസ്.

തളിപ്പറമ്പ്: എട്ട്‌ലക്ഷം രൂപ കടം വാങ്ങി വ്യാജ ചെക്ക് നല്‍കി വഞ്ചിച്ചതായ പരാതിയില്‍ ബക്കളം സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ബക്കളം സ്വദേശി ഷബീറിനെതിരെയാണ് കേസ്. മലപ്പുറം വലമ്പൂരിലെ കാരാട്ടുതൊടി വീട്ടില്‍ നാസറിന്റെ(50) പരാതിയിലാണ് കേസെടുത്തത്. 2021 മെയ്-5 ന് നാസര്‍ … Read More

ഒന്നും രണ്ടുമല്ല-തൊണ്ണൂറാണ്-

കണ്ണപുരം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു, ഓടിച്ചവര്‍ താക്കോലുമായി രക്ഷപ്പെട്ടു. പോലീസെത്തി പരിശോധിച്ചപ്പോള്‍ ഈ കാറില്‍ നിന്ന് 90 കുപ്പി മദ്യം പിടിച്ചെടുത്തു. ഇന്നലെ രാത്രി ഏഴരക്കായിരുന്നു സംഭവം. ചെറുകുന്ന് തറയില്‍ നിന്നും ഇരിണാവിലേക്ക് പോകുന്ന കെ.എല്‍-59-എസ് 4629 കാറില്‍ കണ്ണപുരം യോഗശാലക്ക് … Read More

വാനരവസൂരി രോഗി ആശുപത്രിവിട്ടു-

പരിയാരം: രാജ്യത്തെ രണ്ടാമത്തെ വാനരവസൂരി രോഗി ആശുപത്രി വിട്ടു. 22 ദിവസത്തെ ചികിത്സക്ക് ശേഷം രോഗവിമുക്തി നേടിയാണ് പയ്യന്നൂര്‍ സ്വദേശിയായ ഈ 31-കാരന്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെ ഡിസ്ച്ചാര്‍ജായത്. സര്‍ക്കാര്‍ ചെലവില്‍ തന്നെയാണ് ഇദ്ദേഹത്തെ ആംബുലന്‍സില്‍ വീട്ടിലെത്തിച്ചത്. ഇനി ഈ മാസം … Read More

കാപ്പാ ചുമത്തിയ നിരവധി കേസുകളിലെ പ്രതി ജയിലില്‍.

മയ്യില്‍: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.  പാവന്നൂര്‍മൊട്ടയിലെ കനിയാന്‍ കുന്നുമ്മല്‍ കെ.കെ.ആഷിഖിനെയാണ്(37) ഇന്ന് മയ്യില്‍ പോലീസ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ 6 ഓളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതിയെ കരുതല്‍ തടങ്കലില്‍ വെക്കുന്നതിനായി കണ്ണൂര്‍ … Read More

ഉല്ലാസിന് ജന്‍മനാട് വേദനയോടെ വിടനല്‍കി.

പറശിനിക്കടവ്: ഷില്ലോങ്ങില്‍ കഴിഞ്ഞ ദിവസം നിര്യാതനായ ആസാം റൈഫിള്‍സ് സുബേദാര്‍ കടമ്പേരിയിലെ പി.വി. ഉല്ലാസിന് ജന്മനാട് വേദനയോടെ വിട നല്‍കി. ദേശീയപതാകയില്‍ പുതപ്പിച്ച മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ധര്‍മശാല നിഫ്റ്റിന് സമീപമുള്ള വീട്ടിലെത്തിച്ചത്. വിവിധ രാഷ്ട്രീയസാംസ്‌കാരികപ്രവര്‍ത്തകരുള്‍പ്പെടെ … Read More