പരിയാരം പഞ്ചായത്തിലേക്ക് ബി.ജെ.പിയുടെ പ്രതിഷേധമാര്‍ച്ച്.

പരിയാരം: ഭീമമായ കെട്ടിട നികുതി വര്‍ദ്ധനവിനെതിരെയും കേരളസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ബിജെപി പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃതത്തില്‍ പരിയാരം പാഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി. വി.പി.കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍, ഉത്തരമേഖല സെക്രട്ടറി കെ.പി.അരുണ്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രമേശന്‍ ചെങ്ങൂനി, ജില്ല കമ്മിറ്റി … Read More

ജെ.സി.ബിയും സ്‌കട്ടറും കൂട്ടിയിടിച്ച് മരിച്ച ശശില്‍രാജിന്റെ സംസ്‌ക്കാരം നാളെ

തളിപ്പറമ്പ്: ജെ.സി.ബിയുമായി കൂട്ടിയിടിച്ച് മരിച്ച സ്‌കൂട്ടര്‍ യാത്രക്കാരന്‍ ശശില്‍ രാജിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും. ഏഴോം കൊട്ടില കള്ള്ഷാപ്പിന് സമീപത്തെ പരേതനായ സി.എച്ച്.രാജന്‍-ഫ്രാന്‍സീന ദമ്പതികളുടെ മകന്‍ ശശില്‍രാജ്(35)ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടിന് കുപ്പ്-മുതുകുട റോഡില്‍ വെച്ചാണ് ശശില്‍രാജ് സഞ്ചരിച്ച സ്‌കൂട്ടര്‍ … Read More

മാലിന്യവാദികളെ ഇനി ചുറ്റിപ്പിടിക്കും -അള്ളാംകുളം സൂപ്പറാവും. സി.സി.ടി.വി കാമറയെ സൂക്ഷിക്കുക.

കരിമ്പം: തളിപ്പറമ്പ് നഗരസഭ വാര്‍ഡ് 12 അള്ളാംകുളം മിഷന്‍ ക്ലീനപ്പ് മൂന്നാം ഘട്ടത്തിന്റെ ഭാഗമായി സി.സി.ടി.വി കാമറ സ്ഥാപിച്ചു. വാര്‍ഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാനായിട്ടാണ് പുതിയ റിവോള്‍വിങ്ങ് സി.സി.ടി.വി.കാമറ ഏര്‍പ്പെടുത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത, സുബൈര്‍ സൂപ്പര്‍വിഷന്‍, കെ.വി.ഷഹനാസ് എന്നിവര്‍ നേതൃത്വം … Read More

തളിപ്പറമ്പില്‍ ശീട്ടുകളിസംഘം പിടിയില്‍

തളിപ്പറമ്പ്: മൂന്നംഗ ശീട്ടുകളിസംഘം അറസ്റ്റില്‍. പന്നിയൂര്‍ റേഷന്‍ കടക്ക് സമീപത്തുവെച്ചാണ് പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന ഇവരെ പ്രിന്‍സിപ്പല്‍ എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പൂമംഗലം സ്വദേശികളായ വി.പി.ഗോവിന്ദന്‍(65), ഇ.പി.വിനീഷ്(46), കെ.ബാബു(60) എന്നിവരെയാണ് വൈകുന്നേരം 6.50 ന് പിടികൂടിയത്. ഇവരില്‍ നിന്ന് 6440 രൂപയും … Read More

പോത്തുകുണ്ടില്‍ 120 ലിറ്റര്‍ വാഷ് പിടികൂടി.

ആലക്കോട്: പോത്തുകുണ്ടില്‍ 120 ലിറ്റര്‍ വാഷ് പിടികൂടി. ആലക്കോട് എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രകാശന്‍ ആലക്കലിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകുന്നേരം നടത്തിയ റെയിഡിലാണ് വാഷ് കണ്ടെടുത്ത് നശിപ്പിച്ചത്. പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി.കെ.തോമസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ.രാജീവന്‍, എം.സുരേന്ദ്രന്‍, പി.വി.മധു … Read More

പാറുവേച്ചിക്ക് വിഷുകൈനീട്ടവുമായി എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍

പരിയാരം: ഭക്ഷണം വിളമ്പിയ കൈകളെ പെട്ടെന്ന് മറക്കാനാവുമോ, ഈ വിഷുവിനും പാറുവേച്ചിയെ മറക്കാന്‍ കുട്ടികള്‍ക്കായില്ല. പരിയാരം കെ.കെ.എന്‍ പരിയാരം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പാചക തൊഴിലാളിയായി വിരമിച്ച പാറുഏച്ചിക്ക് വിഷുവിന് പുത്തന്‍ ഉടുപ്പുകളും വിഷു കൈനീട്ടവുമായിട്ടാണ് സ്‌ക്കൂളിലെ … Read More

കയരളം മഠം ശ്രീകൃഷ്ണക്ഷേത്രം നവീകരിക്കും. ടി.ടി.കെ.ദേവസ്വം നവീകരണകമ്മറ്റി രൂപീകരിച്ചു.

കയരളം: ടി.ടി.കെ. ദേവസ്വം ഉപക്ഷേത്രമായ കയരളം മഠം ശ്രീകൃഷ്ണക്ഷേത്രത്തിന്റെ ജീര്‍ണ്ണാവസ്ഥ പരിഹരിക്കുന്നതിന്ന് നാട്ടുകാരുടെ വിപുലമായ യോഗം ചേര്‍ന്ന് പുനരുദ്ധാരണ കമ്മറ്റി രൂപീകരിച്ചു. ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരി ക്ഷേത്ര നവീകരണം സംബന്ധിച്ച് വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ എം.രവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. … Read More

അള്ളാംകുളം വാര്‍ഡില്‍ സ്‌നേഹസംഗമം

തളിപ്പറമ്പ്: അള്ളാംകുളം വാര്‍ഡില്‍ ഇഫ്താര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. ഐ.എം.എ ഹാളില്‍ നടന്ന പരിപാടി മുന്‍ നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമ്മൂദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ എം.കെ.ഷബിത അധ്യക്ഷത വഹിച്ചു. നജീബ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍, വിനോദ് … Read More

തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മുന്നില്‍ യുഡി.എഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി.

തളിപ്പറമ്പ്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് നഗരസഭ ഓഫീസിനു മുന്നില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി. മുസ്ലിംലീഗ് നേതാവ് പി.മുഹമ്മദ് ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സന്‍ … Read More

മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ബാലാലയത്തിന്റെ കുറ്റിയടിക്കല്‍.

മാതമംഗലം: പുനിയങ്കോട് നീലിയാര്‍ ഭഗവതി ക്ഷേത്രം പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബാലാലയത്തിന്റെ കുറ്റിയിടിക്കല്‍ ചടങ്ങ് നടന്നു. കൊഴുമ്മല്‍ വിശ്വകര്‍മ്മന്‍ മേലാശാരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം പ്രസിഡന്റ് കെ.വി.പവിത്രന്‍ മാസ്റ്റര്‍, സെക്രട്ടറി എം.മോഹനന്‍, ട്രഷറര്‍ പി.ശ്രീധരന്‍, നവീകരണ കമ്മിറ്റി ചെയര്‍മാന്‍ എം.രാധാകൃഷ്ണന്‍ … Read More