ഏഴോം സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു.

പയ്യന്നൂര്‍: മധ്യവയസ്‌ക്കന്‍ ട്രെയിന്‍ തട്ടിമരിച്ചു. ഏഴോം സ്വദേശിയും ഇപ്പോള്‍ പാലക്കോട് താമസക്കാരനുമായ സി.പി.അബ്ദുല്‍ ഷുക്കൂര്‍(59) ആണഅ മരിച്ചത്. ഇന്ന് വൈകുന്നേരം പയ്യന്നൂരില്‍ വന്ദേ ഭാരത് ട്രെയിന്‍ തട്ടിയാണ് മരണപെട്ടത്. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പാലക്കോട് സ്വദേശിനി സക്കീനയാണ് … Read More

റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു, 40,000 രൂപയുടെ നഷ്ടം.

തളിപ്പറമ്പ്: റബ്ബര്‍ പുകപ്പുരക്ക് തീപിടിച്ചു. പരിയാരം കോരന്‍പീടിക അണ്ടാംകുളത്തെ ഹസ്സന്‍ പുളുക്കൂല്‍ എന്നയാളുടെ റബ്ബര്‍ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. മേല്‍ക്കൂരയ്ക്കും ചുമരിനും തീപിടിത്തത്തില്‍ നാശനഷ്ടം ഉണ്ടായി. ഒരു ക്വിന്റല്‍ റബ്ബര്‍ഷീറ്റ് കത്തിനശിച്ചു. ഇന്ന് വൈകുന്നേരം മൂന്നര മണിയോടെയാണ് സംഭവം. തളിപ്പറമ്പില്‍ നിന്നും എത്തിയ … Read More

കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്‍ ഫുട്‌ബോള്‍ മല്‍സരം-തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായി.

തളിപ്പറമ്പ്: കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന്റെ നാലാമത് കണ്ണൂര്‍ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ മത്സരത്തില്‍ തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ വിവിധ യൂണിറ്റുകള്‍ പങ്കെടുത്ത മത്സരത്തില്‍ കൂത്തുപറമ്പ് യൂണിറ്റിനെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് തളിപ്പറമ്പ് യൂണിറ്റ് ജേതാക്കളായത്. … Read More

ടെമ്പിള്‍ സര്‍വീസ് സൊസൈറ്റി-സഹകരണ മുന്നണിക്ക് വിജയം. പി.ഗോപിനാഥ് പ്രസിഡന്റ്

തളിപ്പറമ്പ്: ടെമ്പിള്‍ സര്‍വീസ് കോ.ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റി ഭരണസമിതിയിലേക്ക നടന്ന തെരഞ്ഞെടുപ്പില്‍ സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വന്‍വിജയം. മുഴുവന്‍ സീറ്റുകളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ തെരെഞ്ഞെടുക്കപ്പെട്ടു. ജനറല്‍ വിഭാഗം ഇ.വി.ഉണ്ണികൃഷ്ണമാരാര്‍, ടി.വി.ഉണ്ണികൃഷ്ണന്‍, പി.ഗോപിനാഥ്. പട്ടികജാതി / പട്ടിക വര്‍ഗ്ഗം-ടി. പത്മനാഭന്‍, വനിത വിഭാഗം: … Read More

ഹസീന ഇനി ഹോപ്പിന്റെ സ്‌നേഹതണലില്‍ ജീവിക്കും.

പിലാത്തറ: ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട മനോവൈകല്യമുള്ള യുവതിക്ക് സംരക്ഷണം ഒരുക്കി ഹോപ്പ്. മാനസിക വെല്ലുവിളി നേരിടുന്ന കെ.ഹസീന(42) നഗരസഭ ഒരുക്കി നല്‍കിയ ചെറിയ വീട്ടില്‍ ഉമ്മയോടൊപ്പം താമസിച്ചു വരികയായിരുന്നു.  ഇവര്‍ക്ക് തുടര്‍ചികിത്സയും സംരക്ഷണവും നല്‍കാന്‍ കുടുംബത്തിന് സാധിക്കാത്തതിനാല്‍ തളിപ്പറമ്പ് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിത … Read More

വെള്ളക്കുപ്പികളുടെ അടപ്പിനും ചില കഥകളുണ്ട്-

  നിങ്ങള്‍ വാങ്ങുന്ന കുപ്പിവെള്ളത്തിന്റെ ബോട്ടില്‍ ക്യാപ്പ് പല നിറങ്ങളില്‍ കാണാം. എന്നാല്‍ ഇവ എന്തിനെ സൂചിപ്പിക്കുന്നതാണെന്ന് പറയാന്‍ കഴിയുമോ? പല നിറങ്ങളില്‍ കാണുന്ന ബോട്ടില്‍ ക്യാപ്പുകള്‍ കുപ്പിക്കകത്തുള്ള വെള്ളത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള ബോട്ടില്‍ ക്യാപ്പുകള്‍ കൊണ്ട് … Read More

യുവതിയെ കാണാനില്ലെന്ന പരാതിയില്‍ കേസെടുത്തു.

തളിപ്പറമ്പ്: യുവതിയെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ്‌പോലീസ് കേസെടുത്തു. മൊറാഴ കാനൂലിലെ തറമ്മല്‍ വീട്ടില്‍ സ്വാതിശ്രീ മനോജ്(23)നെയാണ് ഇന്നലെ രാത്രി 7.30 മുതല്‍ കാണാതായത്. ബന്ധുവായ എന്‍.ഷാജിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു. എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മിമന്ദിരത്തില്‍ കെ.എസ്.വിജയകുമാര്‍(60)ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് … Read More

ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം വന്ന് ഒരുമാസം പ്രായമായ കുട്ടി മരിച്ചു

പഴയങ്ങാടി: ഉറക്കത്തിനിടയില്‍ മൂക്കില്‍ നിന്ന് രക്തം വന്ന് ആശുപത്രിയിലെത്തിച്ച ഒരുമാസം പ്രായമായ കുട്ടി മരിച്ചു. മുട്ടം മാവിന്‍കീഴില്‍ ഹൗസിലെ എം.ജുനൈദിന്റെയും കെ.വി.ആദിലയുടെയും ദുവ ഇസിലെന്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെ 4.30 ന് മാട്ടൂല്‍ സൗത്ത് ബിരിയാണി റോഡിലെ ഉമ്മയുടെ … Read More

യുവാവ് ചെക്ക്ഡാമില്‍ മുങ്ങിമരിച്ചു.

ചിറ്റാരിക്കാല്‍: ചെക്ക്ഡാമില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മാലോം പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല വീട്ടില്‍ ജോണി-ജാന്‍സി ദമ്പതികളുടെ മകന്‍ അബിന്‍ ജോണി(29)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4.30 കൂട്ടുകാരോടൊപ്പം മാങ്ങോട് പുഴയില്‍ നരമ്പച്ചേരി ചെക്ക്ഡാമില്‍ കുളിച്ചുകൊണ്ടിരിക്കെ മുങ്ങിത്താഴുകയായിരുന്നു. സഹോദരങ്ങള്‍: ആല്‍ബിന്‍, ആല്‍ബര്‍ട്ട്. മൃതദേഹം … Read More