കെ.വിനോദ്കുമാര്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി.

തിരുവനന്തപുരം: പയ്യന്നൂര്‍ ഡിവൈ.എസ്.പിയായി കെ.വിനോദ്കുമാറിനെ നിയമിച്ചു. വടകര ഡിവൈ.എസ്.പിയായിരുന്നു. നേരത്തെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ബ്രാഞ്ചില്‍ ഡിവൈ.എസ്.പിയായിരുന്നു. തളിപ്പറമ്പിലും പയ്യന്നൂരിലും സി.ഐയായും പ്രവര്‍ത്തിച്ചിരുന്നു.

പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച.

പയ്യന്നൂര്‍: പയ്യന്നൂരില്‍ രണ്ട് സ്ഥാപനങ്ങളില്‍ കവര്‍ച്ച. ഇന്ത്യന്‍ കോഫിഹൗസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്‌കൈപ്പര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ പിറകിലെ റൂഫിംഗ്ഷീറ്റ് തകര്‍ത്ത് അകത്തുകടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 25,000 രൂപയും 15,000 രൂപ വിലവരുന്ന വില്‍പ്പന സാധനങ്ങളും ഉള്‍പ്പെടെ 40,000 രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതായാണ് … Read More

അയ്യയ്യേ ഇത് നാണക്കേട് മാലിന്യമുക്തം നവകേരളം മാലിന്യമായി റോഡരികില്‍

പയ്യന്നൂര്‍: മാലിന്യമുക്തം നവകേരളം പ്രചരണത്തിന് വേണ്ടി ഉപയോഗിച്ച ഫ്ളക്സ് ബോര്‍ഡ് മാലിന്യമായി റോഡരികില്‍ തള്ളി. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ പ്രചരണത്തിന്റെ ഭാഗമായി പയ്യന്നൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡാണ് മാലിന്യമായി കാടും വള്ളികളും നിറഞ്ഞ് പയ്യന്നുര്‍ കേളോത്ത് കൊറ്റി മേല്‍പ്പാലത്തിന് സമീപം … Read More

അന്ന് മന്ത്രി പറഞ്ഞത് 6 മാസം-36 മാസമായിട്ടും തീര്‍ന്നില്ല: പയ്യന്നൂരിലെ തിയേറ്റര്‍സമുച്ചയം നിര്‍മ്മാണം നിലച്ചു.

കരിമ്പം.കെ.പി.രാജീവന്‍ പയ്യന്നൂര്‍: തറക്കല്ലിടല്‍ ചടങ്ങില്‍ ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞ തിയേറ്റര്‍ സമുച്ചയം 36 മാസം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പയ്യന്നൂരില്‍ നിര്‍മ്മിക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ … Read More

കവര്‍ച്ച; രാജ പിടിയില്‍.

പയ്യന്നൂര്‍: പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 16 പവന്‍ സ്വര്‍ണ്ണവും കാല്‍ ലക്ഷത്തോളം രൂപയും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍. തമിഴ്‌നാട് മേട്ടുപ്പാളയം കരുമാക്കല്‍ സ്വദേശി ചിന്നത്തമ്പിയുടെ മകന്‍ രാജ (59) യാണ് പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. മേട്ടുപ്പാളയത്ത് വെച്ചാണ് പയ്യന്നൂര്‍ എസ്.ഐ … Read More

പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്റെ മാതാവ് കെ.വി.സുശീല(80) നിര്യാതയായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.വി.ലളിതയുടെ മാതാവ് മണിയറ തൈവളപ്പിലെ കെ.വി.സുശീല (80) നിര്യാതയായി. ഭർത്താവ് പരേതനായ ടി വി കുഞ്ഞിരാമൻ. മൃതദേഹം രാവിലെ 10-മണിക്ക് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം 11-മണിക്ക് സംസ്‌ക്കരിക്കും. മറ്റു മക്കള്‍: സാവിത്രി, കമലാക്ഷന്‍. മരുമക്കള്‍: രാഖി … Read More

നവകേരള സദസ്: പയ്യന്നൂരില്‍ ഗാന്ധി സ്മൃതി മ്യൂസിയം ഫെസ്റ്റ് തുടങ്ങി

പയ്യന്നൂര്‍: പയ്യന്നൂര്‍ മണ്ഡലംതല നവകേരള സദസ് നവംബര്‍ 20-ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും. പരിപാടിയുടെ ഭാഗമായി പയ്യന്നൂര്‍ ഗാന്ധിസ്മൃതി മ്യൂസിയത്തില്‍ 20 വരെ നീണ്ടു നില്‍ക്കുന്ന ഗാന്ധി സ്മൃതി മ്യൂസിയം ഫെസ്റ്റ് തുടങ്ങി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ … Read More

പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം ആചാരം കൈക്കൊള്ളല്‍ നാളെ.

പയ്യന്നൂര്‍: പെരുങ്കളിയാട്ടത്തിനൊരുങ്ങുന്ന പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകത്തില്‍ കാപ്പാട്ട് ഭഗവതിയുടെ ദേവനര്‍ത്തകനും മാട്ടുമ്മല്‍ തറവാട്ട് കാരണവരും പുതിയ പറമ്പന്‍ തറവാട്ട് കാരണവരും നാളെ നവംബര്‍ 11-ന് ശനിയാഴ്ച്ച ആചാരം കൈക്കൊളുന്നു. കാപ്പാട്ട് ഭഗവതിയുടെ പ്രതിപുരുഷനായി കാസര്‍കോട് മുന്നാട് സ്വദേശി പുതിയ പറമ്പന്‍ … Read More

പയ്യന്നൂര്‍ അഗ്നിരക്ഷാനിലയത്തില്‍ ഭരണഭാഷ-മാതൃഭാഷ സമ്മേളനം

പയ്യന്നൂര്‍: പയ്യന്നൂര്‍ അഗ്‌നി രക്ഷാനിലയത്തില്‍ ഭരണഭാഷ-മാതൃഭാഷാവാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ അസി.സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരി ഭരണഭാഷ-മാതൃഭാഷ എന്ന പ്രബന്ധം അവതരിപ്പിച്ചു. ചടങ്ങില്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ വി പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ … Read More

പശുക്കള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന.

പയ്യന്നൂര്‍: രണ്ട് മിണ്ടാപ്രാണികള്‍ക്ക് രക്ഷകരായി പയ്യന്നൂര്‍ അഗ്നിരക്ഷാസേന. കാളീശ്വരത്തും കണ്ടോത്തും അപകടത്തില്‍ പെട്ട പശുക്കളെയാണ് സേനാംഗങ്ങള്‍ രക്ഷപ്പെടുത്തിയത്. കാളീശ്വരത്തെ ഭാര്‍ഗവിയുടെ 24 ദിവസം പ്രായമായ പശുക്കുട്ടി ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് വീടിന് സമീപത്തെ പറമ്പിലെ ആല്‍മറയില്ലാത്ത കിണറില്‍ അകപ്പെട്ടത്. കണ്ടോത്ത് വടക്കേടത്ത് … Read More