മെഡിക്കല്‍ കോളേജ് സി.സി.യുവിലേക്ക് കടക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനം; പ്രതി അറസ്റ്റില്‍.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു മര്‍ദ്ദിച്ചു. കാര്‍ഡിയോളജി വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന്‍ കുളപ്പുറത്തെ പി.പി.സന്തോഷിനാണ് (50)  ഇന്ന് രാവിലെ ഒന്‍പതരയോടെ മര്‍ദ്ദനമേറ്റത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിചരിക്കുന്ന സി.സി.യുവിലേക്ക് രോഗിയെ കാണാന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ച … Read More

എം.ഡി.എം.എ-മൂന്നുപേര്‍ പിടിയില്‍-പരിയാരം പോലീസ് പ്രതികളെ ഓടിച്ചുപിടിച്ചു.

പരിയാരം: എം.ഡി.എം.എ സഹിതം പോലീസ് മൂന്നുപേരെ പിടികൂടി. മൂക്കുന്നിലെ മുഹമ്മദ് താഹ(24), പന്നിയൂരിലെ മുഹമ്മദ് അനസ്(33), ബക്കളം പീലേരിയിലെ അസ്‌ക്കര്‍(36) എന്നിവരെയാണ് പരിയാരം എസ്.ഐ കെ.വി.സതീശന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പോലീസ് സ്‌റ്റേഷന് മുന്നിലെ ദേശീയപാതയോരത്തുവെച്ച് നാട്ടുകാര്‍ ചേര്‍ന്നാണ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ … Read More

വിസ തട്ടിപ്പ്-തായത്തലിക്കെതിരെ പരിയാരത്തും കേസ്.

പരിയാരം: വ്യാജ വിസയും ടിക്കറ്റും നല്‍കി വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസില്‍ ബേപ്പൂരില്‍ അറസ്റ്റിലായ പ്രതി തില്ലങ്കേരിയിലെ അലിക്കെതിരെ (തായത്തലി-56) പരിയാരത്തും കേസ്. പാണപ്പുഴ പറവൂരിലെ മനീഷിന് വിസ വാഗ്ദാനം ചെയ്ത് 50,000 രൂപ വാങ്ങി തിരിച്ചുകൊടുക്കാതെ വഞ്ചിച്ചതായ … Read More

ഇന്ന് സംസ്ഥാനത്ത് പൊതു അവധി-രണ്ടു ദിവസം ദു:ഖാചരണം.

  തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയോട് ആദര സൂചകമായി സര്‍ക്കാര്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി … Read More

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) നിര്യാതനായി.

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി(80) നിര്യാതനായി. ബെംഗളൂരു ചിന്മയ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.25-നായിരുന്നു മരണം. മകന്‍ ചാണ്ടി ഉമ്മനാണ് വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ പുതുപ്പള്ളി മണ്ഡലത്തില്‍നിന്നുള്ള ജനപ്രതിനിധി കൂടിയാണ് ഉമ്മന്‍ … Read More

എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ സാഹിത്യോല്‍സവ്-ചപ്പാരപ്പടവ് സെക്ടര്‍ ചാമ്പ്യന്‍മാര്‍.

തളിപ്പറമ്പ്: എസ്.എസ്.എഫ് തളിപ്പറമ്പ് ഡിവിഷന്‍ മുപ്പതാമത് എഡിഷന്‍ സാഹിത്യോത്സവില്‍ ചപ്പാരപ്പടവ് സെക്ടര്‍ ചാമ്പ്യന്‍മാരായി. പൂവ്വം സെക്ടര്‍, തളിപ്പറമ്പ് സെക്ടര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കലാപ്രതിഭയായി ഷുഐബ് എം ഏഴോം, സര്‍ഗപ്രതിഭയായി അഹമ്മദ് റഷീഖ് ചൊറുക്കള എന്നിവരെ തെരെഞ്ഞെടുത്തു. … Read More

ഫെയ്‌സ് മാതമംഗലം പതിഭാ സംഗമവും അനുമോദനവും സംഘടിപ്പിച്ചു.

മാതമംഗലം: മാതമംഗലത്തെ കലാസാംസ്‌കാരിക സംഘടനയായ ഫെയ്‌സ് മാതമംഗലം എസ്.എസ്.എല്‍.സി-പ്ലസ്ടു- നീറ്റ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളുടെ സംഗമവും അനുമോദനവും സംഘടിപ്പിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി. പി.പി. സദാനന്ദന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഫെയ്‌സ് പ്രസിഡന്റ് കെ.പ്രിയേഷ് അധ്യക്ഷത വഹിച്ചു. എരമം-കുറ്റൂര്‍ … Read More

നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത് കണ്ണൂര്‍ ഗവ.ആയുര്‍വേദകോളേജിന്റെ ആയുര്‍വാണി–പ്രക്ഷേപണനിലയം തുടങ്ങി.

പരിയാരം: ഗവ. ആയുര്‍വേദ കോളേജില്‍ ആരംഭിച്ച ആയുര്‍വാണി എന്ന സംപ്രേഷണനിലയം ആരോഗ്യ ബോധവല്‍ക്കരണ രംഗത്ത് പുതിയ അധ്യായം തുറക്കുമെന്ന് എം.വിജിന്‍എം.എല്‍.എ. കര്‍ക്കിടകം ഒന്നായ ഇന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മാതൃക മറ്റെല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഏറ്റെടുക്കേണ്ടതാണെന്ന് അദ്ദേഹം … Read More

ബാനര്‍ വിവാദം-സി.സി.ടി.വി പരിശോധിക്കാന്‍ തയ്യാറാണോ എന്ന് സി.പി.എമ്മിനോട് കോണ്‍ഗ്രസ്

പരിയാരം: സി.പി.എം നടത്തുന്നത് ജാള്യത മറച്ചുവെക്കാനുള്ള കുപ്രചാരണമെന്ന് പി.വി.സജീവന്‍. പരിയാരം കെ.കെ.എന്‍.പരിയാരം ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്രവേശന കവാടത്തില്‍ എസ.്എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ബാനര്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന സര്‍വ്വകക്ഷി യോഗ തീരുമാനം അട്ടിമറിച്ചതിന്റെ ജാള്യത മറച്ചുവെക്കാന്‍ … Read More

പരിയാരം സ്‌കൂളിലെ എസ്.എഫ്.ഐ. ബാനര്‍ വിവാദം: കോണ്‍ഗ്രസ് തിരക്കഥയില്‍ കെട്ടിച്ചമച്ചത്.-സി.പി.ഐ.(എം)

പരിയാരം: പരിയാരം കെ.കെ.എന്‍.പരിയാരം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രവേശന കവാടത്തിലെ ബോര്‍ഡ് എസ്.എഫ്.ഐ. ബാനര്‍ ഉപയോഗിച്ച് മറച്ചു എന്ന വാര്‍ത്ത കോണ്‍ഗ്രസ് സൃഷ്ടിയാണെന്ന് സി.പി.എം. സ്‌കൂളില്‍ പ്രവേശനോത്സവ സമയത്ത് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ സ്വാഗത ബാനറുകള്‍ കാമ്പസിന് പുറത്ത് സ്ഥാപിക്കുന്നത് … Read More