കേരളാ കുഴിക്കല്‍ അതോറിറ്റി വീണ്ടും കുഴിക്കല്‍ ആരംഭിച്ചു, ചിന്‍മയ റോഡില്‍ കുഴി നമ്പര്‍-1

തളിപ്പറമ്പ്: കേരളാ റോഡ് കുഴിക്കല്‍ അതോറിറ്റി വീണ്ടും ചിന്‍മയമിഷന്‍ റോഡ് കുഴിച്ചു. വര്‍ഷങ്ങളായി ഒന്‍പത് കുഴികള്‍ ജനങ്ങളുടെ ക്ഷമയെ പരീക്ഷിച്ച സ്ഥലമാണിത്. 2022 മാര്‍ച്ച് 19 നാണ് ഈ റോഡിലുള്ള ഒന്‍പത് കുഴികളും നഗരസഭ അടച്ച് ടാര്‍ ചെയ്തത്. ഇതില്‍ ഒരു … Read More

കിണറില്‍ ഇറങ്ങിത്തപ്പി-ഒടുവില്‍ കരയില്‍ നിന്ന് കിട്ടി.

തളിപ്പറമ്പ്: കാണാതെപോയ യുവതി നാട്ടുകാരെയും അഗ്നിശമനസേനയേയും വലച്ചു. മാങ്ങാട് സ്വദേശിയായ യുവതിയെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. നാട്ടുകാരും ബന്ധുക്കളും കണ്ണപുരം പോലീസില്‍ പരാതി നല്‍കുകയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷമമാരംഭിക്കുകയും ചെയ്തു. യുവതിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് കിണറില്‍ … Read More

വിസ തട്ടിപ്പ്-കിഷോറിനേയും കിരണിനേയും കൂട്ടാളികളേയും പോലീസ് തിരയുന്നു.

തളിപ്പറമ്പ്: സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ട്ടന്‍സി നടത്തിപ്പുകാര്‍ക്കെതിരെ തളിപ്പറമ്പില്‍ ആറ് കേസുകള്‍. പി.പി.കിഷോര്‍കുമാര്‍, കിരണ്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഉദയഗിരി അരിവിളഞ്ഞ പൊയിലിലെ വെണ്ണായപ്പള്ളി വീട്ടില്‍ ഡാനി തോമസിന് യു.കെയില്‍ ട്രക്ക് ഡ്രൈവറുടെ വിസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം മെയ് … Read More

കരീംസില്‍ നിന്നും 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ ഹോട്ടലില്‍ നിന്നും പഴകിയ 15 കിലോഗ്രാം കോഴിഇറച്ചി പിടിച്ചെടുത്തു. ഇന്ന് രാവിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സത്താറിന്റെ നേതൃത്വത്തില്‍ വിവിധ ഹോട്ടലുകളിലും കൂല്‍ബാറുകളിലും നടത്തിയ റെയിഡില്‍ കാക്കാത്തോട് ബസ്റ്റാന്റിന് സമീപത്തെ കരീംസ് ഹോട്ടലില്‍ നിന്നാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ച … Read More

ആശുപത്രിയുടെ കെമിക്കല്‍റൂമില്‍ തീപിടുത്തം. 

പെരിങ്ങോം:  ആശുപത്രിയിലെ കെമിക്കല്‍ റൂമില്‍ തീപിടുത്തം. മാത്തില്‍ ഗവ. പി എച്ച് സിയിലെ ഉപയോഗശൂന്യമായ സാധങ്ങളും ബ്ലീച്ചിംഗ് പൗഡര്‍ മറ്റു കെമിക്കലുകള്‍ എന്നിവ സൂക്ഷിക്കുന്ന റൂമിലാണ് ഇന്നലെ രാത്രി തീപിടിച്ചത്. റൂഫിംഗ് ഷീറ്റു കൊണ്ടു നിര്‍മ്മിച്ച മുറിയിലെ സാധനങ്ങള്‍ കത്തിനശിച്ചു. പെരിങ്ങോം … Read More

കോട്ടക്കുന്നിലെ മാലിന്യലീലകള്‍-നഗരസഭാ അധികൃതരുെട അനാസ്ഥക്കെതിരെ ജനരോഷം.

തളിപ്പറമ്പ്: എവിടെ പോയി തളിപ്പറമ്പ് നഗരസഭയിലെ ശുചീകരണ വാദികള്‍, ഇവരൊന്നും കോട്ടക്കുന്നിലെ ഈ മാലിന്യലീലകള്‍ കാണുന്നില്ലേ. കപാലി കുളങ്ങര കോട്ടക്കുന്ന് ടര്‍ഫിന് സമീപം വന്‍തോതില്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും കത്തിക്കുന്നതിന് നഗരസഭാ അധികൃതര്‍ മൗനാനുവാദം നല്‍കുന്നതായി പരാതികള്‍ വ്യാപകം. ലോഡ് കണക്കിന് … Read More

വൈശാഖിന് ജന്‍മനാടിന്റെ അന്ത്യാഞ്ജലി.

പിലാത്തറ: അന്തമാന്‍ നിക്കോബാറില്‍ വാഹനാപകടത്തില്‍ മരിച്ച ജവാന്‍ കണ്ടോന്താര്‍ ചെങ്ങളത്തെ കെ.പി.വി.വൈശാഖിന് നാടിന്റെ അന്ത്യാഞ്ജലി. കണ്ടോന്താറിലെ മാതമംഗലം ഇടമന യു.പി.സ്‌കൂളിലും ചെങ്ങളത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നാടിന്റെ നാനാതുറകളിലുള്ള ആയിരങ്ങള്‍ ആദരാഞ്ജലികളര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെ എത്തിയ മൃതദേഹത്തില്‍ 172 … Read More

കരിമ്പം കുണ്ടത്തില്‍കാവ് കളിയാട്ടം ജനുവരി 15 മുതല്‍ 19 വരെ.

കരിമ്പം: കരിമ്പം കുണ്ടത്തില്‍കാവ് പുതിയഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവം ജനുവരി 15 മുതല്‍ 19 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. 15 ന് വൈകുന്നേരം 4.30 ന് കണിച്ചാമല്‍ ആലയില്‍പടിയില്‍ നിന്നും ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ കലവറനിറക്കല്‍ ഘോഷയാത്ര. രാത്രി 7 … Read More

കോണ്‍ഗ്രസ് കരിങ്കൊടി പ്രകടനം നടത്തി

തളിപ്പറമ്പ്: ഭരണഘടനെയെ അവഹേളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണഘടനാ വിരുദ്ധ നടപടിക്കെതിരെ തളിപ്പറമ്പ് ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ കരിങ്കൊടിയേന്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍. മോഹന്‍ദാസ് അധ്യക്ഷത … Read More

‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍-പിലാത്തറ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ദേശീയ സെമിനാര്‍.

പിലാത്തറ: പിലാത്തറ കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അഭിമുഖ്യത്തില്‍ ജനുവരി 6.7 തിയ്യതികളിലായി ‘കമ്പ്യൂട്ടിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ നൂതന ആശയങ്ങള്‍’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. നിരന്തരം വളര്‍ന്ന് കൊണ്ടിരിക്കുന്ന ഡിജിറ്റല്‍ മേഖലയിലെ … Read More