കെ.കെ.പത്മനാഭന്‍(76) നിര്യാതനായി.

കുറുമാത്തൂര്‍: കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബേങ്ക് മുന്‍ സെക്രട്ടെറി കുഞ്ഞി കാഞ്ഞിരക്കോല്‍ വീട്ടില്‍ കെ.കെ.പത്മനാഭന്‍(76) നിര്യാതനായി. സംസ്‌ക്കാരം നാളെ ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് കുറുമാത്തൂര്‍ എന്‍.എസ്.എസ് ശ്മശാനത്തില്‍. ഭാര്യ: പരേതയായ കെ.വി.കോമളവല്ലി. മക്കള്‍: പത്മജ, ദിനേഷ്. മരുമക്കള്‍: ശശി, ചിത്ര. … Read More

തൃച്ചംബരത്തെ അയ്യപ്പശൂര് സത്യഭാമ ടീച്ചര്‍ നിര്യാതയായി.

തളിപ്പറമ്പ്: തൃച്ചംബരം ജീവന്‍ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപത്തെ അയ്യപ്പശൂര് സത്യഭാമ ടീച്ചര്‍(77)നിര്യാതയായി. ചെന്നൈ ആദര്‍ശ വിദ്യാലയ, ഭാരതീയ വിദ്യാഭവന്‍ തളിപ്പറമ്പ് എന്നീ സ്‌കൂളുകളില്‍ പ്രധാനാധ്യാപികയായിരുന്നു. ഭര്‍ത്താവ്: പി.എന്‍.സുബ്രഹ്മണ്യപൊതുവാള്‍ (മുന്‍ ഒ.എന്‍. ജി.സി ഉദ്യോഗസ്ഥന്‍). മകള്‍:  എസ്. ശ്രീകല(തൃശ്ശൂര്‍). മരുമകന്‍: നാരായണന്‍കുട്ടി (എല്‍.ഐ.സി, … Read More

ബോര്‍ഡ് ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ മാറ്റും-വിവരാവകാശ പ്രവര്‍ത്തകന് ഉദ്യോഗസ്ഥന്റെ മറുപടി.

പരിയാരം: വിവരാവകാശ നിയമം സംബന്ധിച്ച ബോര്‍ഡില്‍ സ്ഥലംമാറിപ്പോയ അപ്പലറ്റ് അതോറിറ്റിയുടെ പേരില്‍ മാറ്റം വരുത്താത്തത് പൊതുജനത്തിനും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ദുരിതമായി. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച വിവരാവകാശ ബോര്‍ഡില്‍ അപ്പലറ്റ് അതോറിറ്റിയായ പ്രിന്‍സിപ്പാളിന്റെയും ലേ സെക്രട്ടെറിയുടെയും പേര് അതുപോലെ തുടരുകയാണ്. … Read More

മാലമോഷ്ടാവ് തളിപ്പറമ്പ് പോലീസിന്റെ കസ്റ്റഡിയില്‍-

തളിപ്പറമ്പ്: മാലമോഷ്ടാവിനെ തളിപ്പറമ്പ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി. മൊകേരി കൂരാറ കടയപ്രംതെരുവിലെ ചാലില്‍ വീട്ടില്‍ യൂസുഫിനെയാണ് (3) എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. കാക്കനാട് ജയിലില്‍ റിമാന്‍ഡിലായ മോഷ്ടാവിനെ മൂന്ന് ദിവസത്തേക്കാണ് തളിപ്പറമ്പ് പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. പ്രതിയെ സംഭവങ്ങല്‍ നടന്ന … Read More

കോടിയേരിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.

കണ്ണൂര്‍: കോടിയേരിക്ക് വിപ്ലവാഭിവാദ്യങ്ങളോടെ വിടനല്‍കാനൊരുങ്ങി കേരളം. മാടപ്പീടികയിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവെച്ച ഭൗതികദേഹം തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ വിലാപയാത്രയായി സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിച്ചു. അവിടെവച്ച് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, … Read More

ഭാര്യയേയും മാതാപിതാക്കളേയും മര്‍ദ്ദിച്ചു, പാചകഗ്യാസ് തുറന്നുവിട്ടു-വീട്പൂട്ടി-

ഇരിട്ടി: മാതാപിതാക്കളേയും ഭാര്യയേയും മര്‍ദ്ദിച്ച് അവശരാക്കി പാചകഗ്യാസ് കുറ്റി തുറന്നുവെച്ച് വീട് പൂട്ടി സ്ഥലംവിട്ട എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മട്ടന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ സി.കെ.മധുവിനെയാണ് ഇരിട്ടി ഇന്‍സ്‌പെക്ടര്‍ കെ.ജെ.വിനോയി അറസ്റ്റ് ചെയ്തത്. ഇരിട്ടി പെരുവംപറമ്പില്‍ സെപ്തംബര്‍-28 … Read More

മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: കെ എസ് എസ് പി എ സമ്മേളനം

തളിപ്പറമ്പ്: മുതിര്‍ന്ന പൗരന്മാരുടെ നിര്‍ത്തലാക്കിയ ട്രെയിന്‍ യാത്രായിളവ് പൂര്‍ണ്ണമായി പുനഃസ്ഥാപിക്കണമെന്ന് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ജനുവരി 2021 മുതല്‍ ജൂലായ് 2022 വരെയുള്ള നാലു ഗഡുവായ പതിനൊന്നു ശതമാനം ഡി എ കുടിശ്ശിക … Read More

സമ്മാനമായി മുള്ളിലം തൈകളൊരുക്കി ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അപര്‍ണ ചന്ദ്രന്‍-

കാസര്‍ഗോഡ്: കേരള വനം-വന്യ ജീവി വകുപ്പ് വാരാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങള്‍ക്ക് സമ്മാന മായി ഒരുക്കിയത് ‘മുള്ളിലം’ വൃക്ഷത്തെകള്‍. കാസര്‍കോട് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 150 ഓളം മുള്ളിലം തൈകളാണ് ഒരുക്കിയത്. ചിത്രശലഭങ്ങളുടെ വംശനാശം തടയുക … Read More

ചലച്ചിത്ര നിര്‍മ്മാതാവ് എം.എം.രാമചന്ദ്രന്‍ നിര്യാതനായി

ദുബായ്: വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ എം.എം.രാമചന്ദ്രന്‍(അറ്റ്‌ലസ് രാമചന്ദ്രന്‍-80) നിര്യാതനായി. ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. സംസ്‌ക്കാരം ഇന്ന് തിങ്കളാഴ്ച്ച(ഒക്ടോബര്‍-3)വൈകുന്നേരം ദുബായില്‍ നടക്കും. തൃശൂര്‍ മധുക്കര സ്വദേശിയായ രാമചന്ദ്രന്‍ ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതമാരംഭിച്ച് ഗള്‍ഫില്‍ വന്‍ വ്യവസായ സാമ്രാജ്യം … Read More

ദുരൂഹസാഹചര്യത്തില്‍ പ്ലൈവുഡ് ഫാക്ടറി തൊഴിലാളി മരിച്ച നിലയില്‍.

തളിപ്പറമ്പ്: പ്ലൈവുഡ് ഫാക്ടറി തൊഴിലാളി കുറുമാത്തൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍. ഒഡീഷയിലെ ശരത് നായ്ക്ക്(62)ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ഭക്ഷണം കഴിച്ച് മുറിയില്‍ ഉറങ്ങാന്‍ കിടന്ന ശരത്‌നായ്ക്ക് മരിച്ചു എന്ന് കൂടെ താമസിക്കുന്നവര്‍ പ്ലൈവുഡ് കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. മൃതദേഹം … Read More