കഞ്ചാവുമായി യുവാവ് പിടിയില്‍

തലശേരി: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തലശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.പി.ഹരീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിലാണ് തിരുവങ്ങാട് കാവുംഭാഗം കൊളശ്ശേരി വാടിയില്‍പീടിക റോഡില്‍ നിന്നും സി കെ ചന്ദ്രന്‍ നഗര്‍ റോഡരികിലെ ആമിനാസ് വീട്ടിന് മുന്‍വശം വെച്ച് 22 ഗ്രാം കഞ്ചാവ് കൈവശം … Read More

വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു

തളിപ്പറമ്പ്: പ്ലസ്ടു വിദ്യാര്‍ത്ഥി കടമ്പേരി ചിറയില്‍ മുങ്ങിമരിച്ചു. കുറുമാത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ജിതിന്‍(17)ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. തളിയില്‍ സ്വദേശിയാണ്. പിതാവ് ജയകൃഷ്ണനോടൊപ്പം കുളിച്ചുകൊണ്ടിരിക്കെ ചിറയില്‍ മുങ്ങി താഴുകയായിരുന്നു. നാട്ടുകാര്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.  

നിശ്ചയിച്ച നവരാത്രി ആഘോഷവുമായി മുന്നോട്ടുപോകുമെന്ന് തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി.

തളിപ്പറമ്പ്: നിശ്ചയിച്ച നവരാത്രി ആഘോഷവുമായി മുന്നോട്ടുപോകുമെന്ന് തൃച്ചംബരം ശ്രീകൃഷ്ണസേവാസമിതി. ടി.ടി.കെ ദേവസ്വവും ശ്രീകൃഷ്ണസേവാസമിതിയും ചേരിതിരിഞ്ഞ് നവരാത്രി ആഘോഷം നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ തളിപ്പറമ്പ് ഡി.വൈ.എസ്.പി എം.പി.വിനോദ് ഇന്ന് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സേവാസമിതി ഭാരവാഹികള്‍ തീരുമാനം വ്യക്തമാക്കിയത്. ടി.ടി.കെ. ദേവസ്വത്തിന്റെ പരാതിയെതുടര്‍ന്ന് തളിപ്പറമ്പ് … Read More

മെഡിക്കല്‍ കോളേജിന് സമീപം പെട്ടിക്കട ശല്യം, മഴവെള്ള സംഭരണിക്ക് സമീപം മദ്യം ഒളിച്ചുവെക്കുന്നതായി പരാതി.

പരിയാരം: മെഡിക്കല്‍ കോളേജിലേക്കുള്ള വഴിയില്‍ രോഗികള്‍ക്ക് ദുരിതമായി പെട്ടിക്കടകള്‍. പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്താണ് പെട്ടിക്കടകള്‍ രോഗികളുടെയും ബന്ധുക്കളുടെയും നടപ്പാതയില്‍ ദുരിതമായി മാറിയത്. മഴവെള്ള സംഭരണിയിലും പരിസരത്തെ കുറ്റിക്കാടുകളിലും വന്‍തോതില്‍ മദ്യം സംഭരിച്ച് വില്‍ക്കുന്നതായും പരാതി. മെഡിക്കല്‍ കോളേജ് സ്റ്റോപ്പില്‍ … Read More

പെട്ടിക്കട തീവെപ്പ്-പരാതിനല്‍കിയിട്ടും കേസെടുക്കാതെ പോലീസ്

പരിയാരം: പരിയാരത്ത് പെട്ടിക്കട കത്തിച്ച സംഭവം. പ്രതിയെ ചൂണ്ടിക്കാണിച്ച് കൊടുത്തിട്ടും കേസെടുത്തില്ലെന്ന് പരാതിക്കാരന്‍. സര്‍ക്കാര്‍ ഭൂമി കയ്യേറി പെട്ടിക്കട വെച്ചതിന് നിന്റെ പേരിലാണ് കേസെടുക്കേണ്ടതെന്നും പോലീസ് പരാതിക്കാരനോട് പറഞ്ഞതായി ആരോപണം. ഇന്നലെ പുലര്‍ച്ചെ 12.30 നാണ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് … Read More

തളിപ്പറമ്പില്‍ പോലീസിനെ വെട്ടിച്ചുകടന്ന മാലക്കള്ളന്‍ റിമാന്‍ഡില്‍.

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസിനെ വെട്ടിച്ച് കടന്ന മാലമോഷ്ടാവ് കൊച്ചിയില്‍ റിമാന്‍ഡില്‍. തലശേരി മൊകേരിയിലെ യൂസുഫിന്റെ മകന്‍ ചാലില്‍ വീട്ടില്‍ ഫാസിലി(32)നെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 20 ന് തളിപ്പറമ്പിന് സമീപത്തെ മൂന്നു വ്യത്യസ്ഥ സ്ഥലങ്ങളില്‍ സ്‌കൂട്ടിയിലെത്തി … Read More

അനധികൃത പൂഴികടത്ത് പിടികൂടി കണ്ണപുരം പോലീസ്‌

കണ്ണപുരം: കണ്ണപുരം പോലീസിന്റെ നേതൃത്വത്തില്‍ പൂഴിവേട്ട, അനധികൃതമായി ശേഖരിച്ച എട്ട് ലോഡ് മണല്‍ പിടിച്ചെടുത്തു. മടക്കര കടപ്പുറത്ത് കൂട്ടിയിട്ട നിലയിലാണ് മണല്‍ കണ്ടെത്തിയത്. സി.ഐ അനില്‍കുമാര്‍, എസ്.ഐമാരായ സി.ജി.സാംസണ്‍, രമേശന്‍, സി.പി.ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ പൂഴി പിടികൂടിയത്. … Read More

മാലപൊട്ടിക്കല്‍ സംഭവം പ്രതി അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പിലെ മാലപൊട്ടിക്കല്‍ മോഷ്ടാവ് അറസ്റ്റില്‍. തളിപ്പറമ്പിന് സമീപത്തെ മൂന്നു വ്യത്യസ്ഥ സ്ഥലങ്ങളില്‍ സ്‌കൂട്ടിയിലെത്തി മൂന്ന് സ്ത്രീകളുടെ സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തിലെ പ്രതി പാനൂരിലെ ഫാസിലിനെയാണ് എറണാകുളത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിലാണ് ഇയാള്‍ എറണാകുളത്ത് പിടിയിലായതെന്ന് പോലീസ് … Read More

ലഹരി ഉപയോഗത്തിനെതിരെ വാഹനറാലിയും സൗഹൃദഫുട്‌ബോള്‍ മല്‍സരവും

തളിപ്പറമ്പ്: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെ തളിപ്പറമ്പ് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനും സര്‍ സയ്യിദ് കോളേജ് സ്റ്റാഫ് അസോസിയേഷനും സംയുക്തമായി വാഹന റാലിയും സൗഹൃദ ഫുട്‌ബോള്‍ മത്സരവും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സന്ദേശ വാഹനറാലി തളിപ്പറമ്പ് … Read More

വന്യജീവി വാരാഘോഷം-മല്‍സരങ്ങള്‍ ഒക്ടോബര്‍ 2, 3 തീയതികളില്‍ കാസര്‍ഗോഡ്

കാസര്‍ഗോഡ്: കേരളാ വനം-വന്യജീവി വകുപ്പ് കാസര്‍ഗോഡ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ നേതൃത്വത്തില്‍ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ തല മല്‍സരങ്ങളും ഔഷധസസ്യ വിതരണവും സമ്മാനവിതരണവും നടക്കും. ഒക്ടോബര്‍ 2 ന് കാസര്‍ഗോഡ് ഗവ.കോളേജിലാണ് ജില്ലാ തല മല്‍സരങ്ങള്‍ നടക്കുക. രജിസ്‌ട്രേഷന്‍ രാവിലെ … Read More