തൃച്ചംബരം ഉല്‍സവം-കോടതി റോഡ് മുതല്‍ പാലമൃത് ആല്‍ ജംഗ്ഷന്‍വരെ വെളിച്ചം വേണം.

തളിപ്പറമ്പ്: തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം ആരംഭിക്കുന്ന ആറാം തീയതിമുതല്‍ കോടതി ജംഗ്ഷന്‍ മുതല്‍ പലമൃത്ആല്‍ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ വെളിച്ച സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് ടൗണ്‍ റസിഡന്‍സ് അസോസിയേഷന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് നിവേദനം നല്‍കി. ഉത്സവ കമ്മിറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ … Read More

പ്രിയ രതീഷിനോടൊപ്പം പോയി, ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി.

പെരിങ്ങോം: പ്രിയ രതീഷിനോടൊപ്പം പോയി, ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കി. ആലപ്പടമ്പ് കിണര്‍മുക്കിലെ കരിമലക്കുന്നേല്‍ വീട്ടില്‍ കെ.വി.പ്രിയ(37)നെയാണ് ഫിബ്രവരി 27 ന് രാവിലെ 11 മുതല്‍ കാണാതായത്. ഭര്‍ത്താവ് കിണര്‍മുക്കിലെ മരത്താങ്കോല്‍ വീട്ടില്‍ വി.വി.ജിനൂപ് പെരിങ്ങോം പോലീസില്‍ പരാതി നല്‍കി. പാടിച്ചാലില്‍ … Read More

കഞ്ചാവ് ലഹരിക്കാര്‍ക്കെതിരെ നടപടി ശക്തമാക്കി തളിപ്പറമ്പ് പോലീസ്-ഇന്നലെ 8 കേസുകള്‍ രജിസ്റ്റര്‍ചെയ്തു.

തളിപ്പറമ്പ്: കഞ്ചാവ്-ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെയും സൂക്ഷിക്കുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കി തളിപ്പറമ്പ് പോലീസ്. 8  കേസുകളാണ് ഇന്നലെ മാത്രം പോലീസ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ വൈകുന്നേരം 5.45 ന് പറശിനിക്കടവ് കെ.കെ.റസിഡന്‍സിക്ക് മുന്‍വശം കഞ്ചാവ് ബീഡിവലിച്ചതിന് കുറ്റ്യേരി ജുമാമസ്ജിദിന് സമീപത്തെ മാടാളന്‍ മീത്തല്‍ വീട്ടില്‍ … Read More

നാടുകാണിയില്‍ വന്‍ തീപിടുത്തം, പത്തേക്കറോളം സ്ഥലം കത്തിനശിച്ചു

തളിപ്പറമ്പ്: നാടുകാണിയില്‍ വന്‍ തീപിടുത്തം, പത്തേക്കറോളം സ്ഥലം കത്തിനശിച്ചു. പ്ലാന്റേഷന്‍ കോപ്പറേഷന്റെയും സമീപത്തെ സ്വകാര്യ വ്യക്തികളുടെയും 10 ഏക്കറോളം പറമ്പിലെ കാടിനും പുല്ലിനുമാണ് തീപിടിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് 2.25 നാണ് തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്റെ … Read More

കുഴല്‍കിണര്‍ നിര്‍മ്മാണത്തില്‍ റേറ്റ് ഏകീകരണം നടപ്പിലാക്കി എ.കെ.ബി.ഡി.സി.എ കണ്ണൂര്‍ ജില്ല കമ്മിറ്റി

തളിപ്പറമ്പ്: ജില്ലയിലെ കുഴല്‍ കിണര്‍ നിര്‍മ്മാണത്തില്‍ ഭൂജലവകുപ്പില്‍ രജിസ്റ്റര്‍ ചെയ്യാതെ അനധീകൃതമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍വെല്‍ റിഗ്ഗുകളെ അധീകൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും, അതോടൊപ്പം ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിച്ച് ബോര്‍വെല്‍ നിര്‍മ്മാണം നടത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്ന അംഗീകൃതമല്ലാത്ത ഏജന്റുമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആള്‍ … Read More

വ്യാപാരികളും നഗരസഭാഅധികൃതരും തമ്മില്‍ വാക്കേറ്റം.

തളിപ്പറമ്പ്: ലൈസന്‍സ് പുതുക്കാന്‍ മാലിന്യപെട്ടികള്‍ സ്ഥാപിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യണം, തളിപ്പറമ്പ് നഗരസഭയില്‍ ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ വാക്കേറ്റം. വ്യാപാരികള്‍ ലൈസന്‍സ് പുതുക്കുന്നതിന് ചെന്നപ്പോള്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥന്മാര്‍ ലൈസന്‍സ് പുതുക്കി കൊടുക്കാതെ തിരിച്ചയക്കുന്ന സാഹചര്യം ഉണ്ടായതിന്റെ കാരണം അന്വേഷിച്ച് ചെന്ന വ്യാപാരി … Read More

ക്ഷേത്രജീവനക്കാരുടെ ശമ്പളകുടിശ്ശിക അടിയന്തിരമായി വിതരണം ചെയ്യണം-

തളിപ്പറമ്പ്: ക്ഷേത്രജീവനക്കാരുടെ ശമ്പളകുടിശിക അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ദേവസ്വം എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലബാര്‍ ദേവസ്വം നിയമ പരിഷ്‌കരണ ബില്‍ പാസാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തൃച്ചംബരം കെ.പി.രാഘവപൊതുവാള്‍ ഹാളില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ … Read More

ഒന്നിച്ച് മദ്യപിക്കുമ്പോള്‍ വാക്തര്‍ക്കം-യുവാവിനെ മര്‍ദ്ദിച്ചു.

കുടിയാന്‍മല: ഒന്നിച്ച് മദ്യപിക്കുമ്പോള്‍ ഉണ്ടായ വാക് തര്‍ക്കത്തിന്റെ വിരോധത്തിന് മൂന്നംഗസംഘം യുവാവിനെ മര്‍ദ്ദിച്ചു. നടുവില്‍ പടിഞ്ഞാറ് സ്വദേശി  വടക്കേടത്ത് വീട്ടില്‍ വി.വി.പ്രജുലിനാണ്(28)ഹെല്‍മെറ്റ് കൊണ്ട് മര്‍ദ്ദിച്ചത്. ഫിബ്രവരി 27 ന് പ്രജുല്‍ നടുവില്‍ അറക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഉല്‍സവത്തിന് പോയപ്പോള്‍ മങ്കരയിലെ സൂരജ്, ക്രിസ്, … Read More

നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി.

ഇരിട്ടി: നാലംഗ ചീട്ടുകളിസംഘത്തെ ഇരിട്ടി പോലീസ്പിടികൂടി. തില്ലങ്കേരി ആലയാട്ടെ മീത്തലെ വീട്ടില്‍ എം.അജേഷ്(38), വിളമന മാടത്തില്‍ പുല്ലുവട്ടം വീട്ടില്‍ പി.അഭിലാഷ്(31), മാടത്തില്‍ വേമ്പേരി വീട്ടില്‍ കെ.സന്തോഷ്(38), ചെറുവാഞ്ചേരി പാറമ്മല്‍പീടിക കില്‍ക്കാനിന്റവിട പീട്ടില്‍ കെ.ശ്രിംജിത്ത്(36) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ 2.25 ന് വള്ളിയാട്ട് … Read More

വന്യമൃഗശല്യം സ്ഥിരം കാലാപരിപാടികള്‍ ആവര്‍ത്തിക്കുന്നു. ഇന്‍ഫാം.

പരിയാരം: വന്യമൃഗശല്യം പരിഹരിക്കാന്‍ തടയല്‍, ഉപരോധം ചര്‍ച്ച എന്നീ സ്ഥിരം കലാപരിപാടികള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്ന് ഇന്‍ഫാം. വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന 73 ഗ്രാമ പഞ്ചായത്തുകളില്‍ വെറും 600 കോടി മുടക്കിയാല്‍ ജനകിയ പങ്കാളിത്തത്തോടുകൂടി വന്യമൃഗ ശല്യം പ്രതിരോധിക്കുവാനും ആവശ്യമായ നിയമഭേദഗതികളോടെ ഈ വിപത്തിന് … Read More