മഹാ കുംഭമേളയിൽ പങ്കെടുത്ത കേരളത്തിലുള്ളവരുടെ ആദ്യ സംഗമം കണ്ണൂരിൽ

കണ്ണൂർ :മകരസംക്രമം മുതൽ മഹാശിവരാത്രി വരെ പ്രയാഗ് രാജിൽ നടന്ന മഹാ കുംഭമേളയിൽ പങ്കെടുത്തവരുടെ ആദ്യ സംഗമം കണ്ണൂരിൽ നടക്കും. മാർച്ച് 9ന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന സംഗമം ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണു സോമയാജിപ്പാട് ഉദ്ഘാടനം … Read More

മരവ്യവസായ മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കെ എസ് ടി എം എ കണ്ണൂര്‍ ജില്ലാ കമ്മിറ്റി

തളിപ്പറമ്പ് :മരവ്യവസായ മേഖലയിലെ വിവിധ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തളിപ്പറമ്പില്‍ ചേര്‍ന്ന കെ എസ് ടി എം എ ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. സ്റ്റീല്‍ ഉത്പന്നങ്ങള്‍ വ്യാപകമായതോടെ പ്ലാവ്, തേക്ക് പോലുള്ള കാതല്‍ മരങ്ങള്‍ക്ക് വിപണി ഇല്ലാതായിരുന്നു. മറ്റ് … Read More

പരസ്യമദ്യപാനത്തെ എതിര്‍ത്തതിന് മര്‍ദ്ദനം.

പഴയങ്ങാടി: പരസ്യമദ്യപാനത്തെ ചോദ്യം ചെയ്തതിന് യുവാവിനെ മര്‍ദ്ദിച്ച നാലുപേര്‍ക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. പുതിയവളപ്പ് സ്വദേശികളായ ലിസിന്‍ റോയ്, കൃപേഷ്, പ്രവീഷ്, രാഹുല്‍രാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. ജനുവരി 13 ന് വൈകുന്നേരം 5.40 ന് ചൂട്ടാട് ഫുട്‌ബോള്‍ ഗ്രൗണ്ടിന് സമീപംവെച്ച് നാലംഗസംഘം … Read More

ഒരു കിലോ കഞ്ചാവുമായി 2 യുവാക്കള്‍ എക്‌സൈസ് പിടിയില്‍

തളിപ്പറമ്പ്: ഒരുകിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയിലായി. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറും സംഘവും ശ്രീകണ്ഠാപുരം വളകൈ നടുവില്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ വളകൈ പന്നിതടം എന്ന സ്ഥലത്ത് വെച്ച് 510 ഗ്രാം കഞ്ചാവ് കൈവശം … Read More

കഞ്ചാവുമായി മിദിലാജ് അറസ്റ്റില്‍.

തളിപ്പറമ്പ്: നടുവില്‍ സ്വദേശി 450 ഗ്രാം കഞ്ചാവുമായിഎക്‌സൈസ് പിടിയിലായി. അസീസിന്റെ മകന്‍ മിദിലാജ് (25) എന്നയാളെയാണ് തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ആലക്കോട് നടുവില്‍ ഭാഗങ്ങളില്‍ നടത്തിയ പട്രോളിംഗിലാണ് നടുവില്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തത്. അസി. … Read More

സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശുചിമുറിയില്‍ അടി-വിദ്യാര്‍ത്ഥിക്ക് പരിക്ക്.

തളിപ്പറമ്പ്: സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി, സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. പാപ്പിനിശേരി ചുങ്കം ഈമാന്‍ മസ്ജിദിന് സമീപത്തെ ജുബൈനാസ് വീട്ടില്‍ എ.സഹല്‍ അബ്ദുള്ളക്കാണ്(19) മര്‍ദ്ദനമേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഫൈസന്റെ പേരില്‍ തളിപ്പറമ്പ് പോലീസ് … Read More

നിര്‍ത്തിയിട്ട കാറില്‍ ബൈക്കിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്.

പിലാത്തറ: പാര്‍ക്ക് ചെയ്ത കാറില്‍ നിയന്ത്രണംവിട്ട ബൈക്കിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പിലാത്തറ മാടായി ബാങ്കിന് മുന്‍വശത്താണ് അപകടം നടന്നത്. മാതമംഗലം പാണപ്പുഴ മുണ്ടപ്രത്തെ മുട്ടത്തുപാറ വീട്ടില്‍ അനന്യയ, മുണ്ടപ്രത്തെ ഐക്കോമത്ത് വീട്ടില്‍ ആഷിഷ് എന്നിവരെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് … Read More

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വഞ്ചനാദിനം ആചരിച്ചു

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ വഞ്ചനാദിനം ആചരിച്ചു. 1995 മുതല്‍ സഹകരണമേഖലയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് 2018 ല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും 2019 മാര്‍ച്ച് മാസം 2 -ാം തീയതി നിയമം മൂലം ഏറ്റെടുക്കുകയും … Read More

താലൂക്ക് വികസനസമിതിയില്‍ നല്‍കുന്ന പരാതികളിലെ വിവേചനം ഒഴിവാക്കണം-കെ.എസ്.റിയാസ്

തളിപ്പറമ്പ്: താലൂക്ക് വികസന സമിതിയില്‍നല്‍കുന്ന പരാതിയിന്‍ മേലുള്ള വിവേചനം ഒഴിവാക്കണമെന്ന് തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന വികസനസമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പ് നഗരത്തില്‍ വീണ്ടും അനധികൃത പാര്‍ക്കിംഗും അനധികൃത കച്ചവടവും സജീവമായിരിക്കുന്നത് … Read More

പരിയാരത്ത് സി.എച്ച്.സെന്ററിന്റെ നോമ്പുതുറ കൗണ്ടര്‍ തുറന്നു.

പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് കാമ്പസില്‍ ഈ വര്‍ഷവും തളിപ്പറമ്പ് സി.എച്ച്.സെന്റര്‍ നോമ്പുതുറ കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. നോമ്പ് അവസാനിക്കുന്നതുവരെ നോമ്പ് മുറിക്കുന്നതിനുള്ള ബത്തക്ക ജ്യൂസ്, വെള്ളം, ഈത്തപ്പഴം, പത്തല്‍, നെയ്‌ച്ചോര്‍, കറി എന്നീവയടങ്ങിയ വിഭവങ്ങളാണ് നോമ്പ്തുറ കൗണ്ടറിലൂടെ എല്ലാ ദിവസവും … Read More