അതിവേഗറെയില്‍ തളിപ്പറമ്പിലേക്ക് വേണം കല്ലിങ്കീല്‍ എം.എല്‍.എക്ക് നിവേദനം നല്‍കി.

തളിപ്പറമ്പ്: നിര്‍ദ്ദിഷ്ട അതിവേഗറെയില്‍ തളിപ്പറമ്പിലേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കല്ലിങ്കീല്‍ പത്മനാഭന്‍ ടി.കെ.ഗോവിന്ദന്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ കോപ്പി ഇന്ന് എം.എല്‍.എ ഓഫീസിലെത്തിയാണ് കല്ലിങ്കീല്‍ എം.എല്‍.എക്ക് സമര്‍പ്പിച്ചത്. കേരളത്തിന്റെ ഗതാഗത വികസനത്തിലെ നാഴികക്കല്ലാകാന്‍ പോകുന്ന അതിവേഗ റെയില്‍ … Read More

രാജരാജേശ്വരക്ഷേത്രത്തില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് 500 രൂപ, അന്നദാനഫണ്ടിലേക്കുള്ള സംഭാവനയെന്ന് പ്രസിഡന്റ്

തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതോടെ 500 രൂപക്ക് പ്രത്യേക ദര്‍ശന ക്യൂ ഏര്‍പ്പെടുത്തിയതായി ആക്ഷേപം. ഈ ഇനത്തില്‍ കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലേറെ രൂപ ലഭിച്ചതായ വിവരവും പുറത്തുവന്നിട്ടുണ്ട്. ദര്‍ശത്തിന് ഫീസ് ഏര്‍പ്പെടുത്തിയതിനെതിരെ പരാതികള്‍ വ്യാപകമാണ്. എന്നാല്‍ അന്നദാനഫണ്ടിലേക്ക് … Read More

വീടിന്റെ ടെറസില്‍ നിന്നും കിണറില്‍ വീണ മധ്യവയസ്‌ക്കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി.

തളിപ്പറമ്പ്: വീടിന്റെ ടെറസില്‍ നിന്നും കിണറില്‍ വീണ മധ്യവയസ്‌ക്കനെ അഗ്നിശമനസേന രക്ഷപ്പെടുത്തി. നെല്ലിപ്പറമ്പ് സ്ട്രീറ്റ് നമ്പര്‍ 10 ലെ പുന്നക്കല്‍ മുസ്തഫയാണ്(45)കിണറില്‍ വീണത്. 32 അടി താഴ്ച്ചയുള്ള കിണറില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. ഇന്നലെ ഉച്ചക്ക് 1.25 നായിരുന്നു സംഭവം. വിവരംലഭിച്ചത് … Read More

തൂഫാന്‍ വീശിയടിക്കുന്നു, എം.ഡി.എം.എയുമായി ഏഴോം സ്വദേശികള്‍ അകത്ത്

പഴയങ്ങാടി: ഓപ്പറേഷന്‍ തൂഫാനില്‍ ലഹരിവേട്ട സജീവമാക്കി കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് കീഴിലെ ഡാന്‍സാഫ്ടീം. 4.6 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ഏഴോം പുല്ലാഞ്ഞിടയിലെ ജമീല മന്‍സിലില്‍ സി.ടി.നൗഫല്‍(47), ഏഴോംമൂലയിലെ ആയിക്കാരകത്ത് വീട്ടില്‍ എ.സഹദ് മുഹമ്മദ്(28) എന്നിവരെയാണ് ഡാന്‍സാഫ്ടീമും പഴയങ്ങാടി പോലീസും … Read More

വീട്ടിലെ കഞ്ചാവ്, സഞ്ജു തൂഫാനില്‍ പെട്ടു, വീശിയടിച്ച് തൂഫാന്‍

പരിയാരം: വീട്ടിലെ ഊണ്‍ പോലെ വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്ന യുവാവ് ഓപ്പറേഷന്‍ തൂഫാനില്‍ വീണു. പരിയാരം കുണ്ടപ്പാറ വാണിശേരി വീട്ടില്‍ വി.ജെ.സേവ്യറിന്റെ മകന്‍ വി.ജെ.സഞ്ജുവാണ്(24)ഇന്നലെ അറസ്റ്റിലായത്. ജില്ല പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധസേനയായ ഡാന്‍സാഫും പരിയാരം പോലീസും സംയുക്തമായി … Read More

പയ്യന്നൂരില്‍ വീട് കുത്തിതുറന്ന് ഒമ്പത് ലക്ഷത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു

പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് ഒന്‍പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പയ്യന്നൂര്‍ കണ്ടങ്കാളി കുറുങ്കടവ് റോഡില്‍ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടില്‍ പി.മധുസൂദനന്റെ(73)വീട്ടിലാണ് കവര്‍ച്ച നടന്നത്. മുന്‍ വശത്തെവാതിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയില്‍ പ്ലാസ്റ്റിക് … Read More

ബധിരയും മൂകയുമായ പെണ്‍കുട്ടിയെ കാണാതായി

വെള്ളരിക്കുണ്ട്: തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ യാത്രതിരിച്ച ബധിരയും മൂകയുമായ പെണ്‍കുട്ടിയെ കാണാതായി. പരപ്പ പന്നിത്തടത്തെ പി.കുഞ്ഞികൃഷ്ണന്റെ മകള്‍ അര്‍ച്ചന(20)നെയാണ് കാണാതായത്. ഇന്നലെ(ജൂണ്‍-3) വൈകുന്നേരം 3.45 ന് അച്ഛനും അമ്മയും ചേര്‍ന്ന് തിരുവനന്തപുരത്തേക്ക് ട്രിവാന്‍ഡ്രം എക്‌സ്പ്രസില്‍ കയറ്റിവിട്ട അര്‍ച്ചനയെ കാണാതാവുകയായിരുന്നു. കൊണ്ടോട്ടിയില്‍ താമസിക്കുന്ന വിജയന്‍ … Read More

മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി.

കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെ നീട്ടി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. റൂറല്‍ എസ്പി നല്‍കിയ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി … Read More

ഓപ്പറേഷന്‍ തൂഫാന്‍ ആഞ്ഞടിക്കുന്നു; പയ്യന്നൂരില്‍ ജ്യോത്സനെ കഞ്ചാവുമായി പിടികൂടി.

പയ്യന്നൂരില്‍ ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി; ജ്യോത്സ്യനെതിരെ കേസ് പയ്യന്നൂര്‍: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്ന് മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട കഞ്ചാവ് പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജ്യോതിഷാലയം നടത്തിപ്പുകാരനായ കാങ്കോല്‍ വടശേരി പെരികമന ഇല്ലം പി.ശ്രീനാഥ്(40) എന്നയാള്‍ക്കെതിരെ … Read More

പത്രവിതരണക്കാരനെ പട്ടി മാന്തി ഉടമസ്ഥന്‍ മോഹനന്‍ മാസ്റ്റര്‍ പ്രതിയായി

പയ്യന്നൂര്‍: പത്രവിതരണക്കാരനെ മാന്തിയ വളര്‍ത്തുനായയുടെ ഉടമസ്ഥന്റെ പേരില്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ മഹാദേവഗ്രാമത്തിലെ ആന്ദ്ര ഉത്തമത്തില്‍ വീട്ടില്‍ എ.യു.രാജു(55)ന്റെ പരാതിയിലാണ് കേസ്. മെയ്-28 ന് രാവിലെ 6.45 നായിരുന്നു കേസിനാസ്പദമായ സംഭവം. പത്രവിതരണത്തിന് ഇരുക്രവാഹനത്തില്‍ പോവുകയായിരുന്ന രാജുവിനെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ തെക്ക് … Read More