യുവാവ് വീട്ടിനകത്ത് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമന്തളി കുന്നത്തെരുവിലെ പി.ടി.വൈശാഖ്(36) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ കെട്ടറുത്ത് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. അച്ഛന്‍: പി.മോഹനന്‍, … Read More

കരിമ്പം ഫാം ജീവനക്കാരനായ യുവാവിനെ മര്‍ദ്ദിച്ച 12 പേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: കരിമ്പം ഫാം ജീവനക്കാരനായ യുവാവിനെയും ബന്ധുക്കളെയും മര്‍ദ്ദിച്ച സംഭവത്തില്‍ 12 പേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. ഏപ്രില്‍ 14 ന് വിഷുത്തലേന്ന് രാത്രി ഒന്‍പതരക്കായിരുന്നു കേസിനാസ്പദമായ സംഭവം. കരിമ്പം മയങ്ങീല്‍ റോഡിലെ വടക്കേവളപ്പില്‍ വി.വി.രൂപേഷ്(44), അമ്മാവന്‍ സജേഷ്, ഇളയമ്മ ഷീല … Read More

കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 ന് നാളെ (ഏപ്രില്‍ 25-ശനി) തുടക്കമാകും

  മാതമംഗലം: കേരളാ മോട്ടോര്‍ സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ സൊസൈറ്റി, രാജസ്ഥാന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 ന് നാളെ (ശനി)തുടക്കമാകും.  കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ ഏഴുംവയലിലാണ് കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ … Read More

കുറ്റിയാട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ 1991-92 ലെ അഞ്ചാം തരത്തിലെ പൂര്‍വ്വ അധ്യാപക വിദ്യാര്‍ത്ഥി സംഗമം.

കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ എ.എല്‍.പി സ്‌കൂളില്‍ 199192 അഞ്ചാം തരത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സംഗമം ജാലകം ഹൃദയസ്പര്‍ശിയായ അനുഭവമായി മാറി. 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിച്ചുകൂടിയ സഹപാഠികളും പ്രിയപ്പെട്ട അധ്യാപകരും പങ്കിട്ട സ്‌നേഹവും ഓര്‍മ്മകളും ചടങ്ങിനെ ഏറെ സവിശേഷമാക്കി. പരിപാടിയുടെ ഭാഗമായി … Read More

കരിമ്പം ഫാമില്‍ മാങ്ങക്ക് പിടിയും വലിയും-വില്‍പ്പനയില്‍ മുമ്പന്‍ ചന്ദ്രക്കാരന്‍.

തളിപ്പറമ്പ്: കരിമ്പം ജില്ലാ കൃഷിതോട്ടത്തില്‍ മാങ്ങവാങ്ങാന്‍ വന്‍ ജനത്തിരക്ക്. ഒരു വിധത്തിലുള്ള കീടനാശിനികളും ഉപയോഗിക്കാതെ അന്നന്ന് പറിക്കുന്ന മാങ്ങകള്‍ അന്നുതന്നെ വില്‍പ്പന നടത്തുന്ന ഇവിടെ രാവിലെ വില്‍പ്പന കൗണ്ടര്‍ തുറക്കുന്നതിന് മുമ്പായി തന്നെ ആളുകള്‍ ക്യൂവിലാണ്. ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ അറുപത് ഇനം … Read More

ഈ കൊടും ചൂടിന് ഉത്തരവാദികള്‍ നമ്മള്‍ തന്നെ-പുനരനാലോചനക്ക് സമയമായി.

കടുത്ത ചൂടില്‍ കേരളം വെന്തുരുകുകയാണ്. മുമ്പൊന്നും അനുഭവപ്പെടാത്ത വിധത്തില്‍ ഇത്തവണ ജനം എരിപൊരിസഞ്ചാരത്തിലാണ്. ഭൗമശാസ്ത്രജ്ഞര്‍ ഇതിന് പുതിയ മാനം കണ്ടെത്താനുള്ള ശ്രമത്തിലാണ്. രണ്ടുപേര്‍ കൂടിച്ചേരുന്നിടത്തെല്ലാം സംസാരം ചൂടിനെക്കുറിച്ച് തന്നെ. ചൂടിന് കുളിര്‍മയേകാന്‍ എയര്‍ കണ്ടീഷണറുടെ വില്‍പ്പനയും ഇതോടൊപ്പം വൈദ്യുതി ഉപഭോഗവും കുതിച്ചുപായുന്നു. … Read More

അശാസ്ത്രീയ മാലിന്യ സംസ്‌ക്കരണത്തിന് എളമ്പേരം പാറയില്‍ ക്വാര്‍ട്ടേഴ്‌സിന് 10000 രൂപ പിഴ ചുമത്തി

തളിപ്പറമ്പ്: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ എളമ്പേരംപാറ കിന്‍ഫ്രയ്ക്ക് സമീപം ചോയ്‌സ് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാര്‍ട്ടേഴ്‌സിന് 10,000 രൂപ പിഴ ചുമത്തി. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവനായും ചോയ്‌സ് ബില്‍ഡിങ്ങിനു പുറകു വശത്തത്തെ … Read More

വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകരെ ശല്യപ്പെടുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ്; പറശിനിക്കടവ് വിസ്മയ പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് ശല്യമാകുന്ന വിധത്തില്‍ ബഹളംവെച്ച  2 യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ വാരം വലിയന്നൂര്‍ പുറത്തീല്‍ സ്വദേശികളായ ഷക്കീന മന്‍സിലില്‍ കെ.വി.ജസീര്‍(38), മരിയന്‍കണ്ടി വീട്ടില്‍ എം.മുഹമ്മദ്‌റയീസ്(40)എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ജയ്‌മോന്‍ ജോര്‍ജ് അറസ്റ്റ് ചെയ്തത്.

നെരുവമ്പ്രം ശ്രീസ്ഥ സ്വദേശിയെ നടുവിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

നടുവില്‍: പരിയാരം ശ്രീസ്ഥ സ്വദേശിയെ നടുവില്‍ ഉത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെരുവമ്പ്രം ശ്രീസ്ഥ രഹനാസ് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനായ വി.അനീഷ്‌കുമാര്‍(61)നെയാണ് ഉത്തൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്. ഏപ്രില്‍ 19 നാണ് അനീഷിനെ പരിസരവാസികള്‍ അവസാനമായി കണ്ടത്. ഇന്നലെ രാവിലെ … Read More

കേബിള്‍ ഓപ്പറേറ്റര്‍ ജോലിക്കിടെ മതിലില്‍ നിന്ന് വീണ് ഇന്റര്‍ലോക്കില്‍ തലയിടിച്ച് മരിച്ചു.

ചെമ്പേരി: കേബിള്‍ സര്‍വീസ് കരാര്‍ തൊഴിലാളിയായ കുടിയാന്മല സ്വദേശി ജോലിക്കിടെ മതിലില്‍ നിന്ന് ഇന്റര്‍ലോക്കില്‍ തലയടിച്ച് വീണുമരിച്ചു. കുടിയാന്മല കടവുങ്കത്തറയില്‍ ഷൈബിന്‍ (35) ആണ് മരിച്ചത്. നടുവില്‍ മുന്നൂര്‍കൊച്ചിയിലെ പുന്നത്തറയില്‍ വീട്ടില്‍ സുബിന്‍മാത്യുവിന്റെ കൂടെ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ (22, ബുധന്‍) … Read More