തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയില്‍ ഇന്ന്(10-01-2024)ബുധന്‍ പ്രവര്‍ത്തിക്കുന്ന വിഭാഗങ്ങള്‍

ഇന്ന്(10-01-2024)ബുധന്‍. മെഡിസിന്‍, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി, ദന്തല്‍. ജീവിതശൈലിരോഗ ക്ലിനിക്ക്, സൈക്യാട്രി, 24 മണിക്കൂര്‍ കാഷ്വാലിറ്റി, ജനറല്‍ ഒ.പി. ഓഡിയോളജി & സ്പീച്ച്‌തെറാപ്പി, ഡയറ്റീഷ്യന്‍. പ്രതിരോധകുത്തിവെപ്പുകള്‍.

ദേശീയപാതയില്‍ വീണ്ടും അപകടം-മട്ടന്നൂര്‍ സ്വദേശികളായ 3 പേര്‍ക്ക് പരിക്കേറ്റു.

പിലാത്തറ: ദേശീയപാതയില്‍ വീണ്ടും വാഹനം അടിതെറ്റിവീണ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ശിവപുരം മെട്ട സ്വദേശികളായ കല്ലമ്പാടി ആദില്‍(20), റിഷാദ്(21), മുബഷീര്‍(26) എന്നിവര്‍ക്കാണ് പരിക്ക്. ഇന്ന് രാവിലെ ആറോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് കാരറ്റ് ഇറക്കിയശേഷം മട്ടന്നൂരിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ.എല്‍-58 എ-0624 … Read More

അന്ന് മന്ത്രി പറഞ്ഞത് 6 മാസം-36 മാസമായിട്ടും തീര്‍ന്നില്ല: പയ്യന്നൂരിലെ തിയേറ്റര്‍സമുച്ചയം നിര്‍മ്മാണം നിലച്ചു.

കരിമ്പം.കെ.പി.രാജീവന്‍ പയ്യന്നൂര്‍: തറക്കല്ലിടല്‍ ചടങ്ങില്‍ ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞ തിയേറ്റര്‍ സമുച്ചയം 36 മാസം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, നിര്‍മ്മാണ ജോലികള്‍ നിര്‍ത്തിവെക്കുകയും ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പയ്യന്നൂരില്‍ നിര്‍മ്മിക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ … Read More

വരൂ മാനവിക ഇന്ത്യക്കായി സംവാദം സംഘടിപ്പിച്ചു.

കരിമ്പം: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമില്‍ ലൈബ്രറി കൗണ്‍സില്‍-പു.ക.സ-ശാസ്ത്ര സാഹിത്യ പരിഷത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വരൂ മാനവിക ഇന്ത്യക്കായി സംവാദ സായാഹ്നം സംഘടിപ്പിച്ചു. കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കെ പി എം റിയാസുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ … Read More

ഹിന്ദുക്കള്‍ ഒന്നും രണ്ടും പ്രസവിച്ചാല്‍ പോരെന്ന് ബി.ജെ.പി എം.എല്‍.എ.

ബെംഗളൂരു: രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന കര്‍ണാടക ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്പോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 … Read More

തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധപ്രകടനം.

തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത പിണറായിയുടെ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി … Read More

യുവാവ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

പയ്യന്നൂര്‍: യുവാവിനെ കിടപ്പുമുറിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ തായിനേരി വായനശാലക്ക് സമീപത്തെ മുഹമ്മദ് കുഞ്ഞി-ആയിഷ ദമ്പതികളുടെ മകന്‍ കാട്ടൂര്‍ മുഹമ്മദ് നൗഫലിനെ (27)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. മാതാവിന്റെ അമ്മയോടൊപ്പമായിരുന്നു നൗഫല്‍ താമസിച്ചിരുന്നത്. … Read More

പരിയാരം സ്‌ക്വാഡിന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദനം-

പരിയാരം: പരിയാരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കവര്‍ച്ച കേസ് അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത പരിയാരം സ്‌ക്വാഡ് അംഗങ്ങളെ കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി എം. ഹേമലത അനുമോദിച്ചു. ഇന്ന് രാവിലെ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് … Read More

ചെറുതാഴം ബേങ്കിന്റെ നീതി ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു.

പിലാത്തറ: ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് നീതി ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ഏഴിലോട് പ്രവര്‍ത്തിച്ചുവന്നിരുന്ന ഹൈപ്പര്‍ മാര്‍ക്കറ്റാണ് കൂടുതല്‍ വിശാലമായ സൗകര്യത്തോടെ പിലാത്തറയിലെ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റിയത്. എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് … Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 22 വരെ റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു.

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഇന്ന് രാവിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ റിമാന്‍ഡില്‍. ഈ മാസം 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തില്‍ സെക്രട്ടേറിയറ്റ് സമരത്തിനിടെ … Read More