കള്ളപ്രചരണത്തെ തള്ളിക്കളയണം: സി.പി.എം.

  തളിപ്പറമ്പ്: തളിപ്പറമ്പ് നോര്‍ത്ത് ലോക്കലിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ള സഖാക്കളുടെ പേരില്‍ സാമ്പത്തിക അരാജകത്വത്തിന്റെ പേരില്‍ നടപടിയെടുത്തു എന്ന വിധത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തികച്ചും തെറ്റും വാസ്തവ വിരുദ്ധവുമാണ്. പാര്‍ട്ടി ഏരിയാ സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു. ഏതോ … Read More

വിജയം നേടിയ കർണാടകയിലെ കോൺഗ്രസ് എം എൽ എ മാർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി.

തളിപ്പറമ്പ്: തെരഞ്ഞെടുപ്പിൽ വിജയം നേടിയ കർണാടകയിലെ കോൺഗ്രസ് എം എൽ എ മാർ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. കർണാടകത്തിലെ സീനിയർ കോൺഗ്രസ്‌ നേതാവും ദവാൻകര നോർത്ത് എം എൽ എ യുമായ എസ്. എസ്. മല്ലികാർജുനയുടെ നേതൃത്വത്തിലാണ് എം എൽ … Read More

തലക്കടിക്കും ബാഗുകള്‍ക്കെതിരെ നടപടി വേണമെന്ന് താലൂക്ക് വികസനസമിതി യോഗം

  തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡിലെ നടപ്പാതകളിലുള്ള അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് തളിപ്പറമ്പ് ആര്‍.ഡി.ഒ.ഇ.പി.മേഴ്‌സി കര്‍ശനമായ നിര്‍ദ്ദേശം നല്‍കി. ഇന്നലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച പരാതികള്‍ ഉയര്‍ന്നു വന്നപ്പോഴാണ് ആര്‍.ഡി.ഒ.ഇടപെട്ട് നടപടിക്ക് നിര്‍ദ്ദേശം … Read More

ജീവ ചിട്ടി തട്ടിപ്പ് അന്വേഷിക്കണം-രാഹുല്‍ വെച്ചിയോട്ട്.

തളിപ്പറമ്പ്: സിപിഎമ്മിന്റെ തളിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിലുള്ള സാംസ്‌കാരിക സംഘടന ജീവ നടത്തിയ ചിട്ടി തട്ടിപ്പ് അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് രാഹുല്‍ വെച്ചിയോട്ട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തട്ടിപ്പ് ഏകദേശം 20 ലക്ഷത്തിന് മുകളിലാണെന്ന് രാഹുല്‍ ആരോപിച്ചു. ഒരു … Read More

രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി അനുമോദിച്ചു.

പയ്യന്നൂര്‍: കുഞ്ഞുണ്ണി മാസ്റ്റര്‍ അവാര്‍ഡ് നേടിയ രാമകൃഷ്ണന്‍ കണ്ണോമിനെ യുവകലാസാഹിതി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. കെ.വി ബാബു ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വ്വഹിച്ചു. രഘുവരന്‍ പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. തമ്പാന്‍ തായിനേരി, എന്‍.പി.ഭാസ്ക്കരന്‍, കെ.വി.പത്മനാഭന്‍, പപ്പന്‍ കുഞ്ഞിമംഗലം, രമേശന്‍ കാളീശ്വരം, ജയരാജ് … Read More

ആടും കുടുങ്ങി, ആളും. അഗ്നിശമനസേന രക്ഷകരായി.

തളിപ്പറമ്പ്: ആടിനെ രക്ഷിക്കാന്‍ കിണറിലിറങ്ങിയ ആളേയും ആടിനേയും രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. കാക്കാംചാലില്‍ അയല്‍വാസി പി.പി.മുഹമ്മദ് കുഞ്ഞിയുടെ വീട്ടു കിണറില്‍ ചാടിയ ഒരു വയസ് പ്രായമുള്ള സ്വന്തം ആടിനെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയ മണ്ടേന്‍ കണ്ടി അബൂബക്കര്‍ (63) എന്നയാളാണ് തിരിച്ചു കയറാന്‍ … Read More

നൃത്താഞ്ജലി കാല്‍ നൂറ്റാണ്ട് പിന്നിടുന്നു-ആഘോഷങ്ങള്‍-മെയ്-18 ന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: നൂറുകണക്കിന് കലാപ്രതിഭകളെ സംഭാവന ചെയ്തതളിപ്പറമ്പ് നൃത്താഞ്ജലി നൃത്ത-സംഗീത-ചിത്രകലാ വിദ്യാലയം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ മെയ്-18 ന് നടക്കും. വൈകുന്നേരം ആറിന് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ എം.വിജിന്‍ എം.എല്‍.എ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, ഡി.വൈ.എസ്.പി എം.പി.വിനോദ്, നാട്യാചാര്യന്‍ … Read More

ക്രൈസ്തവ സ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് സേവനനിരതരായ സന്യസ്ഥര്‍ കാണിച്ചുതരുന്നതെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.-കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക് സമ്മാനിച്ചു.

വായാട്ടുപറമ്പ്: ക്രൈസ്തവ സ്‌നേഹത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്തമായ മാതൃകയാണ് സേവനനിരതരായ സന്യസ്ഥര്‍ കാണിച്ചുതരുന്നതെന്ന് തലശേരി ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കാരുണ്യ സ്പര്‍ശം അവാര്‍ഡ്-അഗതികളുടെ സഹോദരിമാര്‍ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. കണ്ണൂര്‍-ബി പോസിറ്റീവ് ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ 2023-ലെ കാരുണ്യ സ്പര്‍ശം … Read More

അഡ്വ.വി.എസ്.ജയശ്രീ അഡീ.ജില്ലാ ഗവ.പ്ലീഡറായി ചുമതലയേറ്റു.

തലശ്ശേരി: അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡറായി അഡ്വ.വി.എസ്.ജയശ്രീ ചുമതലയേറ്റു. രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് ഇവര്‍ക്ക് ചുമതല. സി.പി.ഐ.സംസ്ഥാന കമ്മറ്റി അംഗം സി.പി.ഷൈജന്റെ ഭാര്യയാണ്.  

സൗന്ദര്യംപോരാ-പീഡനം ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്.

തളിപ്പറമ്പ്: സൗന്ദര്യം പോരെന്ന് ആക്ഷേപിച്ച് ശാരീരിക-മാനസിക പീഡനം നടത്തിയ ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനനിയമപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തു. ചേലേരി അമൃതത്തിലെ ഗോപാലകൃഷ്ണന്റെ മകള്‍ അശ്വതി ജി.കൃഷ്ണന്റെ(30)പരാതിയിലാണ് ഭര്‍ത്താവ് പട്ടുവം പറപ്പൂലിലെ പ്രജീഷ് ലക്ഷ്മണന്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. 2013 സെപ്തംബര്‍ … Read More