ഒറ്റയടിക്ക് കൂടിയത് 2000 രൂപ-സ്വര്‍ണ്ണവില ഇന്ന് 72,200/-

കൊച്ചി: ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4000-ല്‍പ്പരം രൂപ കുറഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഇന്ന് ഒറ്റയടിക്ക് പവന് 2000 രൂപയാണ് വര്‍ധിച്ചത്. 72,200 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് വര്‍ധിച്ചത്. 9025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. … Read More

ദേശീയപാത കയ്യേറി അനധികൃത നിര്‍മ്മാണം-അപകടസാധ്യത കൂട്ടുന്നു-ഉടനടി നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍

തളിപ്പറമ്പ്: ദേശീയപാത കയ്യേറി നടപ്പാതയില്‍ നടത്തിയ കോണ്‍ക്രീറ്റ് കുറ്റികളുടെ നിര്‍മ്മാണം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. തളിപ്പറമ്പ്-കണ്ണൂര്‍ റോഡില്‍ തൃച്ചംബരം റേഷന്‍കടക്ക് സമീപത്താണ് ഈ അനധികൃത കയ്യേറ്റം. ദേശീയപാതയോരത്തെ ഒരു കെട്ടിടം ഉടമയാണ് തന്റെ കെട്ടിടത്തിന് മൂന്നിലെ ദേശീയപാതയുടെ നടപ്പാതയില്‍ ഈ … Read More

ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി.

പരിയാരം: ആംബുലന്‍സ് ഓണേഴ്‌സ് ആന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ജനറല്‍ബോഡി യോഗം പരിയാരം സാന്ത്വനം ഓഡിറ്റോറിയത്തില്‍ നടന്നു. സംസ്ഥാന ട്രഷറര്‍ ഷമീര്‍ പട്ടാമ്പി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളായ … Read More

ഒ.എം.ശാലിനയെ ഹൈക്കോടതിയില്‍ ഡപ്യൂട്ടി സോളിസിറ്റര്‍ ജനറലായി നിയമിച്ചു

കൊച്ചി: അഭിഭാഷക ഒ.എം.ശാലിനയെ ഹൈക്കോടതിയില്‍ ഡപ്യൂട്ടി സോളിസിറ്റര്‍ ജനറലായി നിയമിച്ചു. കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ചു ഉത്തരവിറക്കി. കേരള ഹൈക്കോടതിയില്‍ ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് ശാലിന. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ ഭാര്യയാണ്. പാലക്കാട് ഗവ. … Read More

മലിനജലം-മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ല പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ്.

പരിയാരം: കണ്ണൂര്‍ ഗവ,മെഡിക്കല്‍ കോളേജിലെ സ്വീവേജ് പ്ലാന്റില്‍ നിന്നും മലിനജലം ദേശീയപാതയിലേക്ക് ഒഴുക്കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിന് ഉത്തരവാദിത്വമില്ലെന്ന് പ്രിന്‍സിപ്പാള്‍ ഡോ.സൈറു ഫിലിപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഇന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ടാണ് പ്രസ്താവന പുറപ്പെടുവിച്ചത്. … Read More

എര്യം തെന്നത്ത് പരിയാരം പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട: രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

പരിയാരം:എര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി … Read More

ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു.

പരിയാരം: ഡ്രൈവിംഗ് സക്കൂള്‍ ഉടമ ക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ചു. കുപ്പം പടവിലെ ചിറയില്‍ ദിനേശന്‍(51) ആണ് മരിച്ചത്. തളിപ്പറമ്പില്‍ സൂര്യ ഡ്രൈവിംഗ് സ്‌കൂള്‍ സ്ഥാപനം നടത്തിവരികയാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് കുപ്പം പയറ്റിയാല്‍ ഭഗവതിക്ഷേത്രം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരേതരായ … Read More

സര്‍വീസ് സ്റ്റേഷന്‍ ഉടമയെ ജീപ്പ് കയറ്റിക്കൊല്ലാന്‍ ശ്രമിച്ചതിന് കേസ്

ആലക്കോട്: ഓട്ടോഹബ്ബ് ഉടമയെ ജീപ്പ്കയറ്റി കൊല്ലാന്‍ ശ്രമിച്ചതിന് യുവാവിനെതിരെ വധശ്രമകേസ്. ഉദയഗിരി ശാന്തിപുരത്തെ എറിക്‌സണ്‍ ജോയിയുടെ പേരിലാണ് കേസ്. മെയ്-3 ന് വൈകുന്നേരം 5.15 നാണ് സംഭവം. ഹയാസ് ഓട്ടോ ഹബ്ബ് നടത്തിവരുന്ന ഉദയഗരി ലഡാക്കിലെ കൊച്ചൂഴത്തില്‍ വീട്ടില്‍ കെ.എ ഇസ്മായിലിനെയാണ്(58) … Read More

മെഡിക്കല്‍ കോളേജിന് 20,000 പിഴ-അടക്കില്ലെന്ന് പ്രിന്‍സിപ്പാള്‍-

പരിയാരം: കക്കൂസ് മാലിന്യനിക്ഷേപം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് പഞ്ചായത്ത് 20,000 രൂപ പിഴ ചുമത്തി. എന്നാല്‍ പിഴയടക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടെറി ഇത് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 27 നാണ് ദേശീയപാതയോരത്തുള്ള സ്വീവേജ് പ്ലാന്റില്‍ … Read More

യുവാവിന്റെ മരണം ചികില്‍സാപിഴവെന്ന് പരാതി-ഡോക്ടറുടെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: യുവാവിന്റെ മരണം ചികില്‍സാപിഴവെന്ന് പരാതി, കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ ഡോക്ടറുടെ പേരില്‍ കേസെടുത്തു. ബന്ധുവായ പി.നിഷാന്തിന്റെ പരാതിയിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുയ്യം മുണ്ടപ്പാലത്തിന് സമീപത്തെ പുളുക്കൂല്‍ വീട്ടില്‍ മണികണ്ഠന്‍ (38) ആണ്  ഇന്നലെ പുലര്‍ച്ചെ … Read More