ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച.

കണ്ണൂര്‍: ഹൈലാന്റ് ശ്രീമുത്തപ്പന്‍ മടപ്പുരക്ഷേത്രത്തില്‍ ഭണ്ഡാരം കവര്‍ച്ച. ഇന്നലെ രാത്രി 9 നും ഇന്ന് പുലര്‍ച്ചെ 5 നും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നത്. കണ്ണൂര്‍ ശ്രീചന്ദ് കിംസ് ആശുപത്രിക്ക് സമീപത്തെ ക്ഷേത്രനടയില്‍ ചങ്ങലയില്‍ ലോക്ക് ചെയ്ത് ഘടിപ്പിച്ച സ്റ്റീല്‍ ഭണ്ഡാരം … Read More

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു. കോര്‍ കമ്മിറ്റി കേന്ദ്രനിര്‍ദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ഇന്ന് തന്നെ നാമനിര്‍ദേശ … Read More

ഇഫ്താര്‍ സംഗമവും റിലീഫ് പ്രവര്‍ത്തനവും ഹജ്ജ്തീര്‍ത്ഥാടകര്‍ക്ക് യാത്രയയപ്പും നടത്തി കരുണ ചാരിറ്റബിള്‍ സൊസൈറ്റി.

തളിപ്പറമ്പ്: കരുണ ചാരിറ്റബിള്‍ സൊസൈറ്റി ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമവും, റിലീഫ് പ്രവര്‍ത്തന ഉദ്ഘാടനവും, 2025 ഹജ്ജ് തീര്‍ത്താടകര്‍ക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. ചിറവക്ക് ഹാപ്പിനെസ്സ് സ്‌ക്വയറില്‍ നടന്ന പരിപാടി ഖാദി ബോര്‍ഡ് വൈസ്.ചെയര്‍മാന്‍ പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. റിലീഫ് പ്രവര്‍ത്തനം തളിപ്പറമ്പ് … Read More

മാധ്യമങ്ങള്‍ സത്യത്തിലൂന്നി പ്രവര്‍ത്തിക്കണം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍—മംഗളം ദിനപത്രം 35-ാം വാര്‍ഷികാഘോഷം

തലശേരി: മംഗളം ദിനപത്രത്തിന്റെ 31 വാര്‍ഷികാ ഘോഷം ഹെറിറ്റേജ് ഹാര്‍മണി തലശ്ശേരിയിലെ നവരത്‌ന ഇന്നില്‍ നടന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തനം ഒരു ധര്‍മമാണെന്നും എല്ലാ മാധ്യമങ്ങളും സത്യത്തിലൂന്നി പ്രവര്‍ … Read More

കൊറിയന്‍ ജോബ് വിസ-യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി

ചിറ്റാരിക്കാല്‍: കൊറിയന്‍ ജോബ് വിസ നല്‍കാമെന്ന് വിസ്വസിപ്പിച്ച് യുവാവിന്റെ 4,20,000 രൂപ തട്ടിയെടുത്തതായി പരാതി, തിരുവനന്തപരം സ്വദേശിയുടെ പേരില്‍ കേസെടുത്തു. തിരുമല പനിയില്‍ പുത്തന്‍വീട് പടിയറ വില്ലയില്‍ അനീഷ്.വി.സോമന്‍(50)നെതിരെയാണ് കേസ്. മാലോം ആനമഞ്ഞളിലെ മടപ്പന്‍ തോട്ടുകുന്നേല്‍ വീട്ടില്‍ ജോമോന്‍(39)ആണ് തട്ടിപ്പിന് ഇരയായത്. … Read More

വായ്പ കൊടുത്ത പണം തികികെ ചോദിച്ചതിന് തേങ്ങകൊണ്ട് മര്‍ദ്ദനം.

ചിറ്റാരിക്കാല്‍: വായ്പകൊടുത്ത പണം തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി ശില്‍പ്പിയും ആര്‍ട്ടിസ്റ്റുമായ യുവാവിനെ തേങ്ങകൊണ്ട് മര്‍ദ്ദിച്ചതായി പരാതി. ചിറ്റാരിക്കാല്‍ മണ്ഡപത്തെ കാട്ടിക്കുളക്കാട്ട് വീട്ടില്‍ ഷിജോ ദേവസ്യക്കാണ്(42) മര്‍ദ്ദനമേറ്റത്. ഷിജോയോട് ഒന്നരവര്‍ഷം മുമ്പ് വായ്പ വാങ്ങിയ 61,500 രൂപ പണം തിരിച്ചുതരാമെന്ന് പറഞ്ഞ് … Read More

ആശംസിക്കാന്‍ വിളിച്ചില്ല- സി.പി.ഐ പ്രതിഷേധിച്ചു.

തളിപ്പറമ്പ്: പുളിമ്പറമ്പില്‍ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്ത തളിപ്പറമ്പ് നഗരസഭയുടെ നഗര ജനകീയ ആരോഗ്യകേന്ദ്രം ഉദ്ഘാടന ചടങ്ങില്‍ സി.പി.ഐ വായമൂടിക്കെട്ടി പ്രതിഷേധിച്ചു. ഉദ്ഘാടനത്തിന് തങ്ങളുടെ പ്രതിനിധിയെ ആശംസ പ്രസംഗത്തിനായി ക്ഷണിച്ചില്ലെന്നാരോപിച്ചാണ് പ്രതിഷേധം. മണ്ഡലം സെക്രട്ടെറി പി.കെ.മുജീബ്‌റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐക്ക് നഗരസഭാ … Read More

കുറുമാത്തൂര്‍ പയേരിയിലെ യുവതിയെ കാണാതായി.

തളിപ്പറമ്പ്: യുവതിയെ കാണാതായി. കുറുമാത്തൂര്‍ പയേരിയിലെ കേളോത്ത് വീട്ടില്‍ ജെ.എം.നേത്രയെയാണ്(22) കാണാതായത്. ഇക്കഴിഞ്ഞ 17 ന് ഉച്ചക്ക് 12 നാണ് വീട്ടില്‍ നിന്നും ഇവരെ കാണാതായത്. ഹരിദാസിന്റെ ഭാര്യയാണ്. ഭര്‍തൃ സഹോദരന്‍ എം.സുധീപിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു.

ആലക്കോട്: കര്‍ഷകന്‍ വീട്ടുവളപ്പിലെ കൊക്കോമരത്തില്‍ തൂങ്ങിമരിച്ചു. ഒറ്റത്തൈയിലെ മുടവനാട്ട് വീട്ടില്‍ എം.ഡി.ജോണ്‍(78)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടന്‍തന്നെ കെട്ടറുത്ത് ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഭാര്യ: അന്നക്കുട്ടി കാരിക്കാട്ടില്‍. മക്കള്‍: ബിന്‍സി, ബിജു. … Read More

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു.

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു. ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.പി.മുഹമ്മദ്‌നിസാര്‍, എം.കെ.ഷബിത, പി.റജില, കെ.നബീസബീവി, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ കെ.വല്‍സരാജന്‍, ഇ.കുഞ്ഞിരാമന്‍, നഗരസഭാ … Read More