ബാങ്ക് ജീവനക്കാരിയായ ഭാര്യയെ പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ആലക്കോട് കാര്‍ത്തികപുരം സ്വദേശി കെ.അനുരൂപിനെയാണ്(41) അറസ്റ്റ് ചെയ്തത്. ഭാര്യ ആലക്കോട് അരംഗത്തെ അനുപമയെയാണ്(39) ഇയാള്‍ പട്ടാപ്പകല്‍ പൂവ്വം സ്റ്റേറ്റ് ബാങ്ക് ഓപ് ഇന്ത്യാ ശാഖയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പൂവ്വം എസ്.ബി.ഐ ശാഖയിലെ കാഷ്യറാണ് … Read More

ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.

തളിപ്പറമ്പ്: ബാങ്ക് ജീവനക്കാരിയെ ഭര്‍ത്താവ് പട്ടാപ്പകല്‍ ബാങ്കില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പൂവ്വം എസ്.ബി.ഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് വെട്ടേറ്റത്. ഭര്‍ത്താവിനെ പോലീസ് തളിപ്പറമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബപ്രശ്‌നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ വിഷം കഴിച്ച രോഗി അക്രമം നടത്തി

പരിയാരം: എലിവിഷം കഴിച്ച രോഗി കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ അക്രമം നടത്തി, ക്വാഷാലിറ്റിയുടെ കബോഡ് തകര്‍ത്തു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത് മെഡിക്കല്‍ കോളജിലെത്തിയ … Read More

ട്രെയിന്‍തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു.

പരിയാരം: ട്രെയിന്‍തട്ടി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയവെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഏറ്റെടുത്ത് പിലാത്തറ ഹോപ്പില്‍ സാന്ത്വന പരിചരണം നല്‍കിവന്ന ആലപ്പുഴ സ്വദേശി മരിച്ചു. എസ്.ശ്രീകുമാര്‍(47)ആണ് മരിച്ചത്. മുതുകുളം സൗത്ത് സ്വദേശിയാണ്. കണ്ണൂര്‍ കോര്‍പറേഷന്‍ മേയറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഹോപ്പ് … Read More

ഇഫ്താര്‍ സംഗമവും നൈറ്റ് മാര്‍ച്ചും സംഘടിപ്പിച്ചു

തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമവും ലഹരി വ്യാപനത്തിനെതിരെ ലഹരി ഉപേക്ഷിക്കൂ കേരളത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നൈറ്റ് മാര്‍ച്ചും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഡി.സി.സി. ഉപാധ്യക്ഷന്‍ മുഹമ്മദ് ബ്ലാത്തൂര്‍ നിര്‍വ്വഹിച്ചു. പി.കെ.സരസ്വതി അധ്യക്ഷത വഹിച്ചു. ഹൈവേ … Read More

കരിമ്പം കള്‍ച്ചറല്‍ സെന്റര്‍: കുര്യന്‍ തോമസ് പ്രസിഡന്റ്, കെ.പി.എം.റിയാസുദ്ദീന്‍ സെക്രട്ടെറി.

തളിപ്പറമ്പ്: കരിമ്പം കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറി ആന്‍ഡ് റീഡിങ് റൂമിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കള്‍ച്ചറല്‍ സെന്റര്‍ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ കെ.പി.എം.റിയാസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.രാഹുല്‍, എ.സി.മാത്യു, പ്രിയപ്പന്‍ മാസ്റ്റര്‍, പി.വി.സതീശന്‍, എം.സന്തോഷ്, സി.കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. … Read More

മണല്‍കടത്ത് ലോറിയെ പോലീസ് സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി, ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍.

പഴയങ്ങാടി: മണല്‍കടത്ത് ലോറിയെ പോലീസ് സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി, ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തിലാണ് പോലീസ് സാഹസികമായി മണല്‍ ലോറി പിടികൂടിയത്. മാട്ടൂല്‍ സൗത്ത് ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപത്തെ ഇ.ടി.പി ഹൗസില്‍ ഇ.ടി.പി യൂനുസ്(44)നെയാണ് അറസ്റ്റ് … Read More

എരമം  കുറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം

എരമം  കുറ്റൂർ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നഗരം കേരളം ക്യാമ്പയിൻ റിപ്പോർട്ട് … Read More

ജാഫര്‍ വാട്ടര്‍ സപ്ലൈ നവീകരിച്ച കുടിവെള്ള വിതരണ യൂണിറ്റ് ഉദ്ഘാടനം നാളെ മാര്‍ച്ച്-20 ന്.

തളിപ്പറമ്പ്: കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ ആദ്യമായി അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഫില്‍റ്റര്‍ ചെയ്ത കുടിവെള്ളം വിതരണത്തിന് തയ്യാറായി. ജാഫര്‍ വാട്ടര്‍ സപ്ലൈയുടെ ഈ പുതിയ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് കുറുമാത്തൂര്‍ ഗ്രാമപഞ്ചായ.ത്ത് പ്രസിഡന്റ് വി.എം.സീന നിര്വ്വഹിക്കും. ക്ഷേമകാര്യ സ്ഥിരം … Read More

യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

തൃക്കരിപ്പൂര്‍: ചുമട്ടുതൊഴിലാളിയായ യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ നടക്കാവിലെ ടി.വി.ശരത്(28)നെയാണ് ഇന്നലെ വൈകുന്നേരം 3.30 ന് ഉദിനൂര്‍ റെയില്‍വെ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ … Read More