എസ്.ഐയേയും പോലീസുകാരെയുംആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്.

ബേക്കല്‍: എസ്.ഐയേയും പോലീസുകാരെയുംആക്രമിച്ച സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസ്. ബേക്കല്‍ സ്വദേശികളായ പി.അബ്ദുല്‍ഖാദര്‍(23)മുഹമ്മദ് ഷിജാസ്(26), ഇത്‌സിയാക് മഹമ്മൂദ്(25), മുഹമമദ് ഖയിസ്(26), സി.സി.തസ്ലിം(29)എന്നിവരുടെ പേരിലാണ് കേസ്. ഇന്നലെ വൈകുന്നേരം നാലരയോടെ പള്ളിക്കര ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ കോമ്പൗണ്ടിലാണ് സംഭവം നടന്നത്. വാഹനങ്ങളിലെത്തിയ എട്ടോശം വരുന്ന സംഘം … Read More

രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി.

കണ്ണൂര്‍: ട്രെയിനില്‍ കൊണ്ടുവരുമ്പോള്‍ പോലിസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസിലെ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലിസ് പിടികൂടി. പുനെ സ്വദേശി സഞ്ജുരാജ് മല്‍ഹോത്രയെയാണ് പിടികൂടിയത്. മഹാബലേശ്വറില്‍ വെച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ കണ്ണൂര്‍ ടൗണ്‍സ്റ്റേഷനില്‍ എത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കും. … Read More

വികാരിയച്ചന്റെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിന് വീട്ടില്‍ കയറി ആക്രമം നടത്തി

രാമന്തളി: വികാരിയച്ചന്റെ മോശമായ പെരുമാറ്റത്തിനെതിരെ പ്രതികരിച്ചതിന് വീട്ടില്‍ കയറി ആക്രമം നടത്തി വയോധികയെ ചവിട്ടി പരിക്കേല്‍പ്പിച്ചതിന് അഞ്ചുപേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ഏഴിമല സ്വദേശികളായ  അജയന്‍, റോജി, സാജന്‍ സജി, സാജന്‍ പുതുക്കുടി, വിജീഷ് എന്നിവരുടെ പേരിലാണ് കേസ്. ജൂണ്‍-26 ന് … Read More

ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തളിപ്പറമ്പ്: ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കരിമ്പം മയങ്ങീല്‍ റോഡിലെ വടക്കേവളപ്പില്‍ വീട്ടില്‍ ടി.കൃഷ്ണനെയാണ്(73)ജൂണ്‍ 28 മുതല്‍ കാണാതായത്. ഉച്ചക്ക് ഒന്നോടെ വീട്ടില്‍ നിന്ന് പോയ കൃഷ്ണന്‍ തിരികെ വന്നില്ലെന്നാണ് പരാതി. മകന്‍ വി.വി.രൂപേക്ഷിന്റെ പരാതിയിലാണ് കേസെടുത്തത്. … Read More

ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ മുന്‍ നഗരസഭ കൗണ്‍സിലര്‍ തൂങ്ങിമരിച്ചു.

പയ്യന്നൂര്‍ ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ മുന്‍ നഗരസഭ കൗണ്‍സിലര്‍ തൂങ്ങിമരിച്ചു. കണ്ടങ്കാളിയിലെ മാടക്ക വീട്ടില്‍ പി.കണ്ണന്‍(62)ആണ് മരിച്ചത്. ഇന്നലെ(ജൂണ്‍-30)വൈകുന്നേരം അഞ്ചോടെയാണ് വീടിന് പിറകുവശത്തെ വര്‍ക്ക്ഏരിയയിലെ ആസ്ബസ്റ്റോസ് ഷീറ്റിന്റെ ഇരുമ്പ് പൈപ്പില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടെറി, പയ്യന്നൂര്‍ … Read More

ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ ജീവിതം പൊതുസമൂഹത്തിന് മാതൃകാപരമെന്ന്: എം.പി ഉണ്ണികൃഷ്ണന്‍

പരിയാരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇ.കെ.ഗോവിന്ദന്‍ നമ്പ്യാരുടെ ഏഴാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെപിസിസി മെമ്പര്‍ എം.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ഇ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍ ഉയര്‍ത്തിപ്പിടിച്ച … Read More

കെ.ജി.ബി. ഡിപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം കോഴിക്കോട്ട്

കോഴിക്കോട്:  കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്‌സ് യൂണിയന്റെ 10-ാമത് വാര്‍ഷിക സംസ്ഥാന സമ്മേളനം ജൂലായ് അഞ്ച് ഞായറാഴ്ച കോഴിക്കോട് ന്യൂനളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡന്റ് വി. ജനാര്‍ദ്ദനന്‍ നീലേശ്വരം പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് … Read More

വീട്ടിലെ മുറിക്കുള്ളില്‍ വീണുകിടക്കുന്നതായി കണ്ട ഗൃഹനാഥന്‍ ചികില്‍സക്കിടെ മരിച്ചു.

ചിറ്റാരിക്കല്‍: വീട്ടിലെ മുറിക്കുള്ളില്‍ വീണുകിടക്കുന്നതായി കണ്ട ഗൃഹനാഥന്‍ ചികില്‍സക്കിടെ മരിച്ചു. കടുമേനി അരിമ്പയിലെ കൂലേരി വീട്ടില്‍ കെ.തിലകന്‍(60)ആണ് മരിച്ചത്. ജൂണ്‍-26 ന് രാത്രി 10.45 നാണ് തിലകനെ വീണുകിടക്കുന്നനിലയില്‍ കണ്ടത്. തുടര്‍ന്ന് മംഗളൂരുവിലെ ഇന്ത്യാന ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന് ഉച്ചക്ക് … Read More

ഉദ്യോഗസ്ഥരെ തടഞ്ഞ കേസ്. എല്ലാ വയല്‍ക്കിളികളേയും കോടതി വെറുതെവിട്ടു.

തളിപ്പറമ്പ്: പ്രമാദമായ വയല്‍ക്കിളി സമരവുമായി ബന്ധപ്പെട്ട കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. തളിപ്പറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ശ്രീജയാണ് പ്രതികളെ വെറുതെ വിട്ട് ഉത്തരവായത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കീഴാറ്റൂര്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു വയല്‍ക്കിളികള്‍ എന്ന പേരില്‍ പ്രദേശത്തെ … Read More

ഹിറ്റാച്ചി ഡ്രൈവറായ ജാര്‍ഖണ്ഡ് സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു.

പരിയാരം: ഹിറ്റാച്ചി ഡ്രൈവറായ ജാര്‍ഖണ്ഡ് സ്വദേശി ബൈക്കപകടത്തില്‍ മരിച്ചു. പലാമു രാംപൂരിലെ മൃത്യുഞ്ജയ്കുമാര്‍ സ്ംഗിന്റെ മകന്‍ ബൈഭവ് സിംഗ്(29)ആണ് മരിച്ചത്. 27 ന് രാത്രി 11.45 ന് ദേശീയപാതയില്‍ ഏമ്പേറ്റ് അണ്ടര്‍ പാസേജിന് സമീപത്തായിരുന്നു അപകടം. ബൈഭവ് സിംഗ് ഓടിച്ച കെ.എല്‍-59 … Read More