ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം പദയാത്ര ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പദയാത്ര വി.പി.ശ്രീപത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശന് പതാക കൈമാറിയാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. മണ്ഡലം ജന.സെക്രട്ടെറി എ.അശോകന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ സി.നാരായണന്‍, എ.പി.ഗംഗാധരന്‍, എസ്.സി.മോര്‍ച്ച സംസ്ഥാന … Read More

ബി.ജെ.പി പദയാത്ര ഇന്ന് ഉദ്ഘാടനം-25, 26 തീയതികളില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം-ജാഥാ ലീഡര്‍ ചെങ്ങുനി രമേശന്‍.

തളിപ്പറമ്പ്: ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ പദയാത്ര ഇന്ന്(ജനുവരി-24) ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ചെങ്ങുനി രമേശനാണ് ജാഥാ ലീഡര്‍ സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അട്ടിമറിക്കുന്ന ഗൂഡാലോചനക്ക് എതിരെയുമാണ് പദയാത്ര. വൈകുന്നേരം 5 ന് തളിപ്പറമ്പില്‍ ബി.ജെ.പി … Read More

പോലീസ് കുടുംബസഹായനിധി വിതരണം നാളെ

തളിപ്പറമ്പ്: അകാലത്തില്‍ വിട്ടുപിരിഞ്ഞ സഹപ്രവര്‍ത്തകരുടെ കുടുംബത്തെ സഹായിക്കാന്‍ കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും കേരള പോലീസ് അസോസിയേഷന്‍ സിറ്റി-റൂറല്‍ കമ്മറ്റികളും ചേര്‍ന്ന് സ്വരൂപിച്ച കുടുംബ സഹായനിധിയുടെ വിതരണം ജനുവരി 25 ന് നാളെ(ബുധനാഴ്ച്ച)നടക്കും. രാവിലെ 10 മണിക്ക് തളിപ്പറമ്പ് റിക്രിയേഷന്‍ ക്ലബ്ബ് … Read More

കണ്ടലിലും കരുതലുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.

പിലാത്തറ: കണ്ടല്‍ കാടുകള്‍ നശിപ്പിച്ച് വയലുകളും ചതുപ്പുകളും നികത്തുന്നതിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്ന താമരംകുളങ്ങര പൊരൂണി വയലിനടുത്ത കണ്ടല്‍ പ്രദേശം രാജമോഹന്‍ ഉണ്ണിത്താന്‍ എം.പി.സന്ദര്‍ശിച്ചു. കുഞ്ഞിമംഗലം പഞ്ചായത്തിലെ ഈ തീരദേശ 10 ഏക്കര്‍ ഭൂമിയിലാണ് കണ്ടല്‍ നശിപ്പിച്ച് റോഡ് നിര്‍മ്മിച്ച് വയലും … Read More

എടാട്ട് ജംഗ്ഷന്‍; അടിപ്പാതക്ക് അനുമതിയായി, ഉത്തരവ് ഉടന്‍ ലഭിക്കും-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പിലാത്തറ മേല്‍പ്പാലം അടക്കമുള്ള പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും എം.പി.

പിലാത്തറ: ദേശീയപാത വികസനത്തില്‍ എടാട്ട് പയ്യന്നൂര്‍ കോളേജ് ജംഗ്ഷനില്‍ അടിപ്പാത പണിയാന്‍ അനുമതിയായതായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.അറിയിച്ചു. എടാട്ട് അടിപ്പാതയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാനെത്തിയതായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ദേശീയപാതാ അതോറിറ്റിയില്‍ നിന്ന് ഇത് … Read More

ഇരട്ടക്കുളത്ത് തീീ–പെരിന്തട്ടയില്‍ മരം-വിശ്രമമില്ലാതെ പെരിങ്ങോം ഫയര്‍ഫോഴ്‌സ്.

പെരിങ്ങോം: ഇരട്ടക്കുളത്ത് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തീപിടിച്ചു. എഴുത്തും വീട്ടില്‍ സുരേഷിന്റെ അരഏക്കറോളം വരുന്ന സ്ഥലത്താണ് ചപ്പു ചവറുകള്‍ക്ക് തീയിട്ടപ്പോള്‍ തീപടര്‍ന്ന് കത്തിയത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോകുല്‍ദാസിന്റെ നേതൃത്വത്തില്‍ പെരിങ്ങോത്ത് നിന്നും എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം തീയണച്ചു. ഗ്രേഡ് അസിസ്റ്റന്റ് … Read More

ആടിനെ രക്ഷിക്കാന്‍ 60 അടി താഴ്ച്ചയുള്ള കിണറിലിറങ്ങി അഗ്നിശമനസേന.

പെരിങ്ങോം: കിണറില്‍ വീണ ആടിനെ അഗ്നിശമനസേന രക്ഷിച്ചു. തവിടിശ്ശേരിയിലെ കാവണാല്‍ പെരിയാട്ട് വീട്ടിലെ ശ്രീധരന്റെ ആടാണ് അദ്ദേഹത്തിന്റെ തന്നെ വീട്ടുവളപ്പിലെ 60 അടിയോളം താഴ്ചയുള്ള കിണറില്‍ വീണത്. പെരിങ്ങോത്തു നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ടി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ … Read More

പിലാത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍-2023; പന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം ഫാ.ബെന്നി മണപ്പാട്ട് നിര്‍വ്വഹിച്ചു.

പിലാത്തറ: കണ്ണൂര്‍ രൂപത പിലാത്തറ മേരി മാത സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിക്കുന്ന ‘പിലാത്തറ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2023 ന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഫെറോന വികാരി ഫാ.ബെന്നി മണപ്പാട്ട് നിര്‍വ്വഹിച്ചു. ഫാ.ഷിറോണ്‍ ആന്റണി, ഫാ.റോണി പീറ്റര്‍, അജപാലന സെക്രട്ടറി കെ.ഡി.ബെന്നി, പി.ആന്റണി, കെ.ജി … Read More

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു

പിലാത്തറ: ദേശീയപാത വികസന പ്രവൃത്തി കരാറുകാരായ മേഘ കണ്‍സ്ട്രക്ഷന്‍സിന്റെ കുളപ്പുറം ഒറന്നിടത്തുചാലിലെ ലേബര്‍ ക്യാമ്പിലെ മാലിന്യം പ്രശ്‌നവും ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.ആവശ്യപ്പെട്ടു. ഒറന്നിടത്തുചാലിലെ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം.പി. ഒറന്നിടത്തുചാലിലെ … Read More

യൂട്യൂബറും ജ്യോതിഷ പണ്ഡിതനുമായ എം.എം.ബാലകൃഷ്ണന്‍(50) നിര്യാതനായി

തളിപ്പറമ്പ്: പ്രമുഖ യൂട്യൂബറും ജ്യോതിഷ പണ്ഡിതനുമായ ചുഴലി ചാലില്‍വയലിലെ അമ്പായക്കുന്നില്‍ എം.എം.ബാലകൃഷ്ണന്‍ ജോത്സ്യര്‍(50)നിര്യാതനായി. ബ്രഹ്‌മ ജ്യോതിഷം എന്ന പേരില്‍ ജനപ്രിയ യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ഇദ്ദേഹത്തിന് തളിപ്പറമ്പ് കോര്‍ട്ട്‌റോഡില്‍ ജ്യോതിഷാലയവുമുണ്ട്. പരേതനായ കൃഷ്ണന്‍ നമ്പ്യാരുടെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: സത്യഭാമ. മക്കള്‍: … Read More